Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയും സഹോദരനും ചേര്‍ന്ന് കാമുകനെ തട്ടിയെടുത്തു

Love
ജയ്പ്പൂര്‍: ആദ്യമേ പറയട്ടേ ഇതൊരു സിനിമക്കഥയല്ല. അതിനാല്‍ തന്നെ ഇതിലെ കഥാപാത്രങ്ങള്‍ സാങ്കല്‍പ്പികവുമല്ല. എന്നാല്‍ ഇനി കഥയിലേക്ക് ക്ഷമിയ്ക്കണം സംഭവത്തിലേയ്ക്ക്. പൊലീസുകാരുടെ മക്കളായ ഒരു യുവാവും യുവതിയും തമ്മിലുള്ള പ്രണയകഥയാണ് അവസാനം തട്ടിക്കൊണ്ട് പോകല്‍ ഉള്‍പ്പടെയുള്ളവയില്‍ കലാശിച്ചത്. ജയ്പ്പൂരിലെ ഒരു എഎസ്‌ഐ ആയ രമേഷ് ചന്ദ്രയുടെ മകനെ വാലന്റയ്ന്‍സ് ഡേയുട അന്ന് കാണാതായി.

പൊലീസുകാരന്റെ മകനെയല്ലേ കാണാതായത്. തെരച്ചില്‍ ഈര്‍ജിതമായി. ഒടുവില്‍ എഎസ്‌ഐയുടെ മകന്‍ സഞ്ജയ് എന്ന യുവാവിനെ പൊലീസ് കണ്ടെത്തി. കണ്ടെത്തിയപ്പോഴാണ് തട്ടിക്കൊണ്ട് പോകലിന്റെ രഹസ്യങ്ങള്‍ ചുരുളഴിയുന്നത്. ഒരു പൊലീസ് കോണ്‍സ്റ്റബിളിന്റെ മകളാണ് സഞ്ജയെ തട്ടിക്കൊണ്ട് പോയത്.

ഇനി സംഭവത്തിന്റെ ട്വിസ്റ്റ്. പെണ്‍കുട്ടിയും യുവാവും കഴിഞ്ഞ കുറേ നാളുകളായി പ്രണയത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ അച്ഛനായ പൊലീസ് കോണ്‍സ്റ്റബിളിന് ഈ ബന്ധത്തില്‍ തീരെ താത്പര്യം ഉണ്ടായിരുന്നില്ല. പെണ്‍കുട്ടിയെ മറ്റൊരാള്‍ക്ക് വിവാഹം ചെയ്ത് കൊടുത്തു

അച്ഛനും അമ്മയും കണ്ടെത്തിയ ആളോടൊപ്പം ജീവിയ്ക്കാന്‍ പെണ്‍കുട്ടി തയ്യാറായിരുന്നില്ല. ഒടുവില്‍ ഭര്‍ത്താവിനോട് ഗുഡ് ബൈ പറഞ്ഞ് പെണ്‍കുട്ടി സ്വന്തം വീട്ടിലെത്തി. വെള്ളിയാഴ്ച രാത്രിയാണ് പെണ്‍കുട്ടി തന്റെ കാമുകനെ തട്ടിക്കൊണ്ട് പോയത.

ഇനി സംഭവത്തിലെ സസ്‌പെന്‍സ്. പെണ്‍കുട്ടിയുടെ സങ്കടം കണ്ട് മനസലിഞ്ഞ ഒരാള്‍ കോണ്‍സ്റ്റബിളിന്റെ വീട്ടില്‍ ഉണ്ടായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരന്‍. അനിയത്തി ഇനിയും കരയാതിരിയ്ക്കാന്‍ വേണ്ടി അവളുടെ കാമുകനെ തട്ടിക്കൊണ്ട് പോയത് ഈ സഹോദരനായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+