ദില്ലി പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാളുടെ മകള്‍ സ്‌കൂളില്‍ മരിച്ച നിലയില്‍
ദില്ലി: പ്രസിദ്ധമായ ദില്ലി പബ്ലിക് സ്‌കൂളില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍. സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ മകളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആര്‍കെ പുരത്തെ സ്‌കൂളിനുള്ളിലാണ് മൃതദേഹം കണ്ടത്. സീലിങ് ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ ആയിരുന്നു കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

29 വയസ്സുകാരിയായ അഞ്ജന സൈനിയാണ് മരിച്ചത്. അവിവാഹിതയായ സൈനി ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്ന് പറയുന്ന ആത്മഹത്യ കുറിപ്പും സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയുടെ കാരണം എന്താണെന്ന് കണ്ടെത്താനായിട്ടില്ല.
ഒക്ടോബര്‍ 22 ബുധനാഴ്ച രാവിലെയാണ് മൃതദേഹം ശ്രദ്ധയില്‍ പെട്ടത്. ദീപാവലി ആയതിനാല്‍ സ്‌കൂളിന് അവധിയായിരുന്നു. എന്തുകൊണ്ടാണ് പിതാവ് പ്രിന്‍സിപ്പാളായ വിദ്യാലയം തന്നെ സൈന ആത്മഹത്യക്ക് തിരഞ്ഞെടുത്തതെന്നും വ്യക്തമല്ല.
മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യ കുറിപ്പ് കയ്യക്ഷര പരിശോധനക്ക് അയച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.












Click it and Unblock the Notifications