കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുണ്ടെ ഓര്‍മയായി; ചിത കൊളുത്തിയത് മകള്‍

Google Oneindia Malayalam News

ബീഡ്: ഉറ്റബന്ധുക്കളെയും പ്രമുഖ നേതാക്കളെയും പ്രവര്‍ത്തകരെയും സാക്ഷിയാക്കി ഗോപിനാഥ് മുണ്ടെ ഓര്‍മയായി. പ്രവര്‍ത്തകരുടെ ഗോപിനാഥ് മുണ്ടെ അമര്‍ രഹേ ഹോ, ഗോപിനാഥ് മുണ്ടെ അമര്‍ രഹേ ഹോ വിളികള്‍ക്ക് നടുവില്‍ മൂത്തമകളും എം എല്‍ എയുമായ പങ്കജ ഗോപിനാഥ് മുണ്ടെയുടെ ചിതയ്ക്ക് തീ കൊളുത്തി. ആണ്‍മക്കളില്ലാത്ത മുണ്ടെയുടെ അന്ത്യകര്‍മങ്ങള്‍ മകളാണ് നിര്‍വഹിച്ചത്.

മഹാരാഷ്ട്രയിലെ ബീഡില്‍ സ്വദേശമായ പറളിയിലാണ് ഗോപിനാഥ് മുണ്ടെയുടെ ഭൗതിക ദേഹം സംസ്‌കരിച്ചത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. ഗോവ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ മനോഹര്‍ പരിക്കര്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. മുണ്ടെയെ അവസാനമായി ഒരു നോക്ക് കാണാനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തിക്കും തിരക്കുമുണ്ടാക്കിയത് ചെറിയ ബഹളത്തിനിടയാക്കി.

gopinath-munde

ബുധനാഴ്ച രാവിലെയാണ് മുംബൈയില്‍ നിന്നും മൃതദേഹവും വഹിച്ചുകൊണ്ടുള്ള പ്രത്യേക ഹെലികോപ്ടര്‍ ഗോപിനാഥ് മുണ്ടെയുടെ സ്വദേശമായ പറളിയിലെത്തിയത്. പ്രിയ നേതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധി ആളുകള്‍ തടിച്ചുകൂടി. 64 കാരനായ മുണ്ടെ ദില്ലി വിമാനത്താവളത്തിനടുത്ത് ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് ചൊവ്വാഴ്ച മരണമടഞ്ഞത്.

ഗോപിനാഥ് മുണ്ടെയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. പതിനാറാം സഭയുടെ ആദ്യ ദിവസമായിരുന്നു ബുധനാഴ്ച. സെക്രട്ടറിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയും മാറ്റിവെച്ചിട്ടുണ്ട്. മുണ്ടെയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം മഹാരാഷ്ട്ര നിയമസഭ മൂന്ന് ദിവസക്കേക്ക് പിരിഞ്ഞു.

English summary
Daughter performs last rites of Gopinath Munde in Parli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X