കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോട്ടേഴ്‌സ് ഡേ ആഘോഷമാക്കി രാഷ്ട്രീയ നേതാക്കള്‍....താരമായി പ്രിയങ്കയും നിര്‍മലാ സീതാരാമനും

Google Oneindia Malayalam News

ദില്ലി: പെണ്‍കുട്ടികളുടെ ദിനമായി ആചരിക്കുന്ന ഡോട്ടേഴ്‌സ് ഡേയ ആഘോഷിച്ച് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രമുഖ നേതാക്കളെല്ലാം സോഷ്യല്‍ മീഡിയയില്‍ മകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ ധനമന്ത്രി നിര്‍മലാ സീതാരാമനും പ്രിയങ്കാ ഗാന്ധിയും പങ്കുവെച്ച ചിത്രങ്ങല്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗാണ്. വളരെ ചെറുപ്പത്തില്‍ മകള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് നിര്‍മലാ സീതാരാമന്‍ പങ്കുവെച്ചത്.

1

കറുത്ത സാരിയുടുത്ത് തോളത്തൊരു ബാഗും തൂക്കി മകളെ എടുത്ത് നില്‍ക്കുന്നൊരു ചിത്രമാണ് നിര്‍മല ത്രോ ബാക്ക് ചിത്രമായി പങ്കുവെച്ചത്. വാങ്മയി പരകല എന്നാണ് മകളുടെ പേര്. എന്നാല്‍ ഈ ചിത്രം എവിടെ വെച്ചാണ് എടുത്തതെന്ന് വ്യക്തമല്ല. മകളെ കുറിച്ച് എത്ര വേണമെങ്കിലും സംസാരിക്കാനുണ്ടെന്നാണ് ധനമന്ത്രി കുറിച്ചത്. സുഹൃത്ത്, ഫിലോസഫര്‍, വഴികാട്ടി എന്നൊക്കെ നിര്‍മലാ സീതാരാമന്‍ മകളെ വിശേഷിപ്പിച്ചിട്ടുണ്ട്.

ധനമന്ത്രിയുടെ മകള്‍ ഹിന്ദു ദിനപത്രത്തിലെ ഫീച്ചര്‍ എഴുത്തുകാരിയാണ്. പ്രിയങ്ക മകള്‍ മിരായ വദ്രയുടെ ചിത്രമാണ് പങ്കുവെച്ചത്. ആര്‍ക്കറിയാം ഡോട്ടേഴ്‌സ് ഡേ ഉണ്ടെന്ന്. ഞാന്‍ കരുതിയത് എല്ലാ ദിവസവും മകള്‍ക്ക് വേണ്ടിയുള്ള ദിനമാണെന്നാണ്. ഈ ചിത്രം വലിയ ട്രെന്‍ഡിംഗായിട്ടുണ്ട്. ഇതിന് പിന്നാലെ നിരവധി നേതാക്കളും ചിത്രങ്ങളുമായെത്തിയിട്ടുണ്ട്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ബിജെപി എംപി ഗൗതം ഗംഭീര്‍, എന്നിവരും മകളുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. നീയാണ് എന്റെ ഏറ്റവും വലിയ അനുഗ്രഹമെന്നായിരുന്നു മകള്‍ ജെയ് ഇന്ദര്‍ കൗറിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് അമരീന്ദര്‍ കുറിച്ചത്. നിങ്ങളുടെ എല്ലാ ദിനങ്ങളും രാത്രിയാണ്. നിങ്ങള്‍ക്ക് എപ്പോഴൊക്കെ എന്നെ ആവശ്യമുണ്ടോ, അപ്പോഴൊക്കെ ഞാനവിടെ ഉണ്ടാവും. എന്റെ പേര് പറയൂ, ഞാനവിടെ ഉണ്ടാവും ഇങ്ങനെയാണ് ഗൗതം ഗംഭീര്‍ കുറിച്ചത്.

ഞാനൊരു ഹിന്ദുവാണ്....പക്ഷേ ബിജെപിയുടെ ഹിന്ദുത്വമില്ല, രാമന്റെ പേരില്‍ രാജ്യം ഭയത്തിലെന്ന് തരൂര്‍ഞാനൊരു ഹിന്ദുവാണ്....പക്ഷേ ബിജെപിയുടെ ഹിന്ദുത്വമില്ല, രാമന്റെ പേരില്‍ രാജ്യം ഭയത്തിലെന്ന് തരൂര്‍

English summary
daughters days priyanka nirmala pictures trending
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X