ഇന്ത്യയോട് 11ാം വയസുമുതല്‍ പകയുണ്ടെന്ന് ഹെഡ്‌ലി
മുംബൈ: 1971ല്‍ തന്റെ പതിനൊന്നാംവയസുമുതല്‍ തനിക്ക് ഇന്ത്യയോട് പകയുണ്ടെന്ന് മുംബൈ ഭീകരാക്രമണക്കേസില്‍ പിടിയിലായി അമേരിക്കയില്‍ കഴിയുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. ഷിക്കാഗോ ജയിലില്‍ കഴിയുന്ന ഹെഡ്‌ലിയുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിക്കൊണ്ടിരിക്കുന്ന വിചാരണയ്ക്കിടയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
1971ലെ ഇന്ത്യാ പാക് യുദ്ധസമയത്ത് തന്റെ സ്‌കൂളിന് ഇന്ത്യ ബോംബിട്ടിരുന്നു. അന്നുമുതല്‍ ഇന്ത്യയോട് തനിക്ക് പകയുണ്ടായി. വലുതായപ്പോള്‍ ഭീകര സംഘടനയില്‍ ചേരുന്നകാര്യം താന്‍ അച്ഛനോട് പറഞ്ഞിരുന്നെങ്കിലും അദ്ദേഹത്തിന് എതിര്‍പ്പായിരുന്നെന്ന് ഹെഡ്‌ലി പറഞ്ഞു. പാക് റേഡിയോയുടെ ഡയറക്റ്റര്‍ ജനറല്‍ ആയിരുന്നു ഹെഡ്‌ലിയുടെ പിതാവ്.

പിതാവിന്റെ മരണത്തിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി യുസുഫ് റാസാ ഗിലാനി വീട്ടില്‍ വന്നിരുന്നു. തന്റെ കുടുംബത്തിലെ പലരും പാകിസ്ഥാന്‍ സര്‍ക്കാരില്‍ ഉന്നതപദവികളില്‍ ജോലി ചെയ്യുന്നുണ്ട്. ശിവസേന തലവന്‍ ബാല്‍താക്കറയെ അമേരിക്കയില്‍ കൊണ്ടുവന്ന് സാമ്പത്തിക സമാഹരണം നടത്താനും പദ്ധതിയുണ്ടായിരുന്നെന്നും ഹെഡ്‌ലി പറഞ്ഞു.
ഇസ്രത് ജഹാന്‍ ലഷ്‌കര്‍ തീവ്രവാദിയാണെന്ന തരത്തില്‍ താന്‍ മൊഴി നല്‍കിയിട്ടില്ലെന്ന് ഹെഡ്‌ലി പറയുന്നുണ്ട്. അത്തരത്തില്‍ ചോദ്യങ്ങളൊന്നും ഉണ്ടായിട്ടില്ല. അമേരിക്കയില്‍ താന്‍ സുഖവാസത്തിലാണെന്ന വാദവും ഹെഡ്‌ലി തള്ളിക്കളഞ്ഞു.












Click it and Unblock the Notifications