കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാവോസ് സമ്മിറ്റില്‍ പങ്കെടുക്കുന്ന 100 ഇന്ത്യന്‍ സിഇഒമാരില്‍ മുകേഷ് അംബാനിയും, ട്രംപ് പങ്കെടുക്കില്ല

Google Oneindia Malayalam News

ദാവോസ്: സ്വിസ് പര്‍വത നിരകളില്‍ നടക്കുന്ന പഞ്ചദിന ദാവോസ് സമ്മിറ്റില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള 100 സിഇഒമാരും. മുകേഷ് അംബാനിയും ഗൗതം അദാനിയും പങ്കെടുക്കുന്ന സമ്മിറ്റില്‍ ആഗോള സാമ്പത്തിക പ്രതിസന്ധികളെ കുറിച്ച് ചര്‍ച്ചചെയ്യും. രാജ്യത്തിലെ രാഷ്ട്രീയ പ്രശന്ങ്ങളും സാമ്പത്തിക പ്രശന്ങ്ങളും കാരണം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ബ്രിട്ടന്റെ തെരേസ മേ,ഫ്രാന്‍സിന്റെ ഇമ്മാനുേവല്‍ മക്രോണ്‍, റഷ്യയുടെ വ്‌ളാഡിമര്‍ പുടിന്‍ എന്നിവര്‍ സമ്മിറ്റില്‍ പങ്കെടുക്കില്ല.

ഇന്ത്യയിലെ ധനികരുടെ ഒരു ദിവസത്തെ വരുമാനം 2200 കോടി.. ഇന്ത്യയില്‍ കടുത്ത സാമ്പത്തിക അസമത്വംഇന്ത്യയിലെ ധനികരുടെ ഒരു ദിവസത്തെ വരുമാനം 2200 കോടി.. ഇന്ത്യയില്‍ കടുത്ത സാമ്പത്തിക അസമത്വം

ഇവരുടെ വിട്ട് നിക്കലോടെ ലോകം നേരിടുന്ന സാമ്പത്തിക പ്രതിനസന്ധിയെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. ജെര്‍മ്മന്‍ ചാന്‍സലര്‍ ആഞ്‌ജെലാ മെര്‍ക്കല്‍, സ്വിസ് പ്രസിഡന്റ് യുവ്വെലി മൗറെര്‍, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ,ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവര്‍ സമ്മിറ്റില്‍ പങ്കെടുക്കും. ആഗോളസാമ്പത്തിക ഭീമന്മാര്‍, സിഇഒമാര്‍, സെന്‍ട്രല്‍ ബാങ്കേഴ്‌സ്,സാമ്പത്തിക വിദഗ്ധര്‍,സിവില്‍ സൊസൈറ്റി നേതാക്കള്‍ ഐഎംഎഫ്,ഡബ്യ്‌ളുടിഒ,വേര്‍ഡ് ബാങ്ക് ഹെഡ് എന്നിവരും പങ്കെടുക്കും.

ambani

ഇന്ത്യയില്‍ നിന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി,എന്‍ ചന്ദ്രബാബു നായിഡു,ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര് പങ്കെടുക്കും. മധ്പ്രദേശ് മുഖ്യന്‍ കമല്‍ നാഥ്, കേന്ദ്ര മന്ത്രി സുരേഷ് പ്രഭു സംവിധായകന്‍ കരണ്‍ ജോഹര്‍ മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ ഗീത ഗോപിനാഥ് എന്നിവരും ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്നവരില്‍ ഉള്‍പ്പെടുന്നു.

ജനുവരി 21 മുതല്‍ 25 വരെ നടക്കുന്ന സമ്മിറ്റില്‍ മൈക്രസോഫ്റ്റ് സിഇഒ സത്യ നാദെല്ലയുമുണ്ടാകും. ഗ്ലോബലൈസേഷന്‍4.0, ഷെയ്പ്പിങ് എ ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍ ഇന്‍ ദി എയ്ജ് ഓഫ് ഫോര്‍ത്ത് ഇന്‍ഡസ്ട്രിയല്‍ റെവലൂഷന്‍ ്‌നതാണി ഇത്തവണത്തെ ദാവോസ് സമ്മിറ്റിന്റെ തീം.

English summary
Davos summit 100 Indian CEO will participate in global economic summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X