കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മരുന്നും ജാഗ്രതയും', കൊവിഡിന് എതിരെയുളള പോരാട്ടത്തിന് പുതിയ മുദ്രാവാക്യമെന്ന് പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചതോടെ കൊവിഡിന് എതിരെയുളള പോരാട്ടത്തിന് പുതിയ മുദ്രാവാക്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദവായി ഭീ കടായി ഭീ ( മരുന്നും ജാഗ്രതയും) എന്നാണ് മുദ്രാവാക്യം. കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവിന് തുടക്കം കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കൊവിഡ് വാക്‌സിനേഷന്റെ ആദ്യ ഡോസ് കഴിഞ്ഞാലും ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഫലം കാണണം എങ്കില്‍ കുത്തിവെപ്പ് കഴിഞ്ഞ രണ്ടാഴ്ച കഴിയേണ്ടതുണ്ട്. സാമൂഹിക അകലം പാലിക്കലും മാസ്‌ക് ധരിക്കലും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞാലും തുടരണമെന്ന് മോദി ആവശ്യപ്പെട്ടു.

modi

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കാണിച്ച ഉത്സാഹം ഈ ജാഗ്രതയിലും കാണിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കൊവിഡ് വാക്‌സിനേഷന് ലോകത്തിന് ഇന്ത്യ മാതൃകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്ത് തന്നെ ഇതുവരെ 3 കോടി പേര്‍ക്കാണ് കൊവിഡ് വാക്‌സിനേഷന്‍ നല്‍കിയിരിക്കുന്നത്. അതേസമയം ഇന്ത്യ ആദ്യ ഘട്ടത്തില്‍ തന്നെ 3 കോടി ആളുകള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മറ്റ് ലോകരാജ്യങ്ങളിലെ വാക്‌സിനുകളെ അപേക്ഷിച്ച് ഇന്ത്യയിലെ വാക്‌സിന്‍ ലളിതമാണ്. ഇന്ത്യയുടെ വാക്‌സിനെ ലോകം വിശ്വസിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിനുകള്‍ക്ക് എതിരെയുളള പ്രചാരണം ജനം വിശ്വസിക്കരുതെന്നും മോദി ആവശ്യപ്പെട്ടു. മറ്റ് വാക്‌സിനുകളേക്കാള്‍ ഇന്ത്യയുടെ വാക്‌സിന് വിലക്കുറവുണ്ട്. മാത്രമല്ല രാജ്യത്തിന്റെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായതുമാണെന്നും മോദി പറഞ്ഞു.

Recommended Video

cmsvideo
PM Modi gets emotional addressing nation

English summary
Dawai Bhi, Kadai Bhi, new motto in the fight against Covid-19, Says PM Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X