കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ ഭീകരാക്രമണം: ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി വിദേശത്ത് അറസ്റ്റില്‍, ഇന്ത്യയിലേയ്ക്ക് നാടുകടത്തി!

Google Oneindia Malayalam News

മുംബൈ: മുംബൈ ഭീകരാക്രമണ കേസിന്റെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹായിയെ നാടുകടത്തി. ഗുണ്ടാനേതാവായ ഫറൂഖ് ടക് ലയെയാണ് സിബിഐ ഇടപെടലോടെ ഇന്ത്യയിലേയ്ക്ക് എത്തിക്കുന്നത്. ദുബായില്‍ വച്ച് സിബിഐ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തതോടെ ടക് ലയെ ഇന്ത്യയിലേയ്ക്ക് നാടുകടത്തിയതായി യുഎഇ അധികൃതര്‍ വ്യക്തമാക്കി. ദുബായില്‍ നിന്ന് ടക് ലയും സിബിഐ ഉദ്യോഗസ്ഥരുമായി എത്തിയ എയര്‍ഇന്ത്യയുടെ 996 വിമാനം വ്യാഴാഴ്ച പുലര്‍ച്ചെ 5.30ഓടെ മുംബൈയിലിറങ്ങി.

മുംബൈ സ്ഫോടനക്കേസിന്റെ സൂത്രധാരന്‍ ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്നുവെന്ന് അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദാവൂദ് മുന്നോട്ടുവച്ച നിര്‍േദശങ്ങള്‍ അംഗീകരിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് തയ്യാറാവാത്തതിനാലാണ് മടങ്ങിവരവ് വൈകുന്നതെന്ന സൂചനയും പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ശ്യാം കേശ്വിനി കഴിഞ്ഞ ദിവസം ചൂണ്ടിക്കാണിച്ചിരുന്നു.

 ക്രൈം സിന്‍ഡിക്കേറ്റിന്റെ മേല്‍നോട്ടം

ക്രൈം സിന്‍ഡിക്കേറ്റിന്റെ മേല്‍നോട്ടം


ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദാവൂദിന്റെ ക്രൈം സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് അറസ്റ്റിലായ ടക് ലയാണ്. കൊലപാതകം, തട്ടിപ്പ്, മോചനദ്രവ്യത്തിന് വേണ്ടി തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. മുംബൈയിലെത്തിച്ച ടക് ലയെ വ്യാഴാഴ്ച ടാഡ കോടതിയില്‍ ഹാജരാക്കും. 1993ലെ മുംബൈ ഭീകരാക്രമണക്കേസിലെ കുറ്റവാളികളില്‍ ഒരാള്‍ കൂടിയാണ് ടക് ല. ഭീകരാക്രമണത്തിന് ഗൂഡാലോചന നടത്തിയെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

 യുഎഇ നാടുകടത്തി

യുഎഇ നാടുകടത്തി

ഇന്ത്യന്‍ വിദേശകാര്യ ഉപദേഷ്ടാവ് അജിത് ഡോവല്‍ നടത്തിയ നയതന്ത്രനീക്കങ്ങളുടെ ഫലമായാണ് ടക് ലയെ യുഎഇ അധികൃതര്‍ ഇന്ത്യയിലേയ്ക്ക് നാടുകടത്തുന്നത്. ദുബായില്‍ വച്ച് സിബിഐ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത ശേഷമാണ് ഇന്ത്യയുടെ അപേക്ഷ പരിഗണിച്ച ഇന്‍റര്‍പോള്‍ 1995ല്‍ ടക് ലയ്ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

 1993ലെ സ്ഫോടന പരമ്പര

1993ലെ സ്ഫോടന പരമ്പര

1993ല്‍ മുംബൈയില്‍ 13 സ്ഥലങ്ങളിലായി ഉണ്ടായ ഭീകരാക്രമണ പരമ്പരയ്ക്ക് പിന്നാലെ ടക് ല ഇന്ത്യ വിടുകയായിരുന്നു. പൊതു കെട്ടിടങ്ങള്‍, വിമാനത്താവളം, സ്കൂട്ടറുകള്‍, കാറുകള്‍, ഹോട്ടലുകള്‍, എന്നിവിടങ്ങളിലായി ഉണ്ടായ സ്ഫോടനത്തില്‍ 257 പേര്‍ കൊല്ലപ്പെടുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 27 കോടി രൂപയുടെ നഷ്ടമാണ് സ്ഫോടനത്തെ തുടര്‍ന്നുണ്ടായത്.

 ആര്‍തര്‍ റോഡ് ജയില്‍ മതി?

ആര്‍തര്‍ റോഡ് ജയില്‍ മതി?


ദാവൂദ് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. രാജ്യത്ത് ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങളുള്ള ആര്‍തര്‍ റോഡ് ജയിലില്‍ പാര്‍പ്പിക്കാമെങ്കില്‍ ഇന്ത്യയിലേയ്ക്ക് മടങ്ങുമെന്നാണ് ദാവൂദ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഇതിനായി ദാവൂദ് മുന്നോട്ടുവച്ചിട്ടുള്ള ഉപാധികള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നും ശ്യാം കേശ്വിനി താനെ മജിസ്ട്രേറ്റ് കോടതിയ്ക്ക് പുറത്തുവച്ച് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയിലേക്ക് മടങ്ങുന്നതിനുള്ള ഉപാധികള്‍ നേരത്തെ അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ രാംജഠ് മലാനി വഴി ദാവൂദ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അന്നും ഉപാധികള്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.

English summary
In a big diplomatic victory for India, the Central Bureau of Investigation (CBI) on Thursday brought back notorious gangster Farooq Takla – a close aide of fugitive underworld don Dawood Ibrahim.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X