ദാവൂദുമായി ഫോണ്‍വിളി; ബിജെപി മന്ത്രിക്കെതിരെ സിബിഐ അന്വേഷണ ആവശ്യം
മുംബൈ: അധോലാക നേതാവ് ദാവൂദ് ഇബ്രാഹിമുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടെന്ന് ആരോപിക്കപ്പെടുന്ന മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി ഏക്നാഥ് ഖാഡ്സെയ്ക്കെതിരെ സിബിഐ അന്വേഷണ ആവശ്യം. ഗുജറാത്ത് സ്വദേശിയാണ് ഇത്തരമൊരു ആവശ്യവുമായി ബോംബൈ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
വഡോദരയിലെ മനിഷ് ഭഗ്ലെയാണ് ഹര്ജിക്കാരന്. ഹാക്കറായ ഇദ്ദേഹം മന്ത്രി ദാവൂദ് ഇബ്രാഹിമുമായി സംസാരിച്ചതിന്റെ വിവരം പുറത്തുവിട്ടിരുന്നു. എന്നാല്‍, പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയാണ് ചെയ്തത്. ഇതിന് പിന്നാലെയാണ് മനിഷ് ഹൈക്കോടതിയെ സമീപിച്ചത്.

തനിക്ക് വധഭീഷണിയുണ്ടെന്നും അതിനാല്‍ ഹര്‍ജി പെട്ടെന്ന് പരിഗണിക്കണമെന്നും മനിഷ് ആവശ്യപ്പെട്ടെങ്കിലും അക്കാര്യം കോടതി നിരസിച്ചു. വെക്കേഷനുശേഷം ജൂണ്‍ 6നു മാത്രമേ ഹര്‍ജി പരിഗണിക്കുകയുള്ളൂ. പാക്കിസ്ഥാന് ടെലി കമ്യൂണിക്കേഷന്റെ ഫോണ്‍ കോളുകളാണ് മനിഷ് ചോര്‍ത്തിയെന്ന് അവകാശപ്പെടുന്നത്.
മുംബൈ ക്രൈബ്രാഞ്ചിന് താന്‍ എല്ലാ വിവരങ്ങളും നല്‍കിയിരുന്നെങ്കിലും പോലീസ് യാതൊരു നടപടിയും എടുത്തില്ലെന്ന് മനിഷ് പറയുന്നു. ദാവൂദിന്റെ ഭാര്യയുടെ പേരിലുള്ള ഫോണില്‍ നിന്നും മന്ത്രിയുടെ ഫോണിലേക്ക് പലവട്ടം കോളുകള്‍ വന്നതായാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസുമായി ബന്ധപ്പെട്ടെന്നും മനിഷ് വ്യക്തമാക്കി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications