കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാവൂദുമായി ഫോണ്‍വിളി; ബിജെപി മന്ത്രിക്കെതിരെ സിബിഐ അന്വേഷണ ആവശ്യം

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: അധോലാക നേതാവ് ദാവൂദ് ഇബ്രാഹിമുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടെന്ന് ആരോപിക്കപ്പെടുന്ന മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി ഏക്‌നാഥ് ഖാഡ്‌സെയ്‌ക്കെതിരെ സിബിഐ അന്വേഷണ ആവശ്യം. ഗുജറാത്ത് സ്വദേശിയാണ് ഇത്തരമൊരു ആവശ്യവുമായി ബോംബൈ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

വഡോദരയിലെ മനിഷ് ഭഗ്ലെയാണ് ഹര്‍ജിക്കാരന്‍. ഹാക്കറായ ഇദ്ദേഹം മന്ത്രി ദാവൂദ് ഇബ്രാഹിമുമായി സംസാരിച്ചതിന്റെ വിവരം പുറത്തുവിട്ടിരുന്നു. എന്നാല്‍, പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയാണ് ചെയ്തത്. ഇതിന് പിന്നാലെയാണ് മനിഷ് ഹൈക്കോടതിയെ സമീപിച്ചത്.

dawood-ibrahim

തനിക്ക് വധഭീഷണിയുണ്ടെന്നും അതിനാല്‍ ഹര്‍ജി പെട്ടെന്ന് പരിഗണിക്കണമെന്നും മനിഷ് ആവശ്യപ്പെട്ടെങ്കിലും അക്കാര്യം കോടതി നിരസിച്ചു. വെക്കേഷനുശേഷം ജൂണ്‍ 6നു മാത്രമേ ഹര്‍ജി പരിഗണിക്കുകയുള്ളൂ. പാക്കിസ്ഥാന്‍ ടെലി കമ്യൂണിക്കേഷന്റെ ഫോണ്‍ കോളുകളാണ് മനിഷ് ചോര്‍ത്തിയെന്ന് അവകാശപ്പെടുന്നത്.

മുംബൈ ക്രൈബ്രാഞ്ചിന് താന്‍ എല്ലാ വിവരങ്ങളും നല്‍കിയിരുന്നെങ്കിലും പോലീസ് യാതൊരു നടപടിയും എടുത്തില്ലെന്ന് മനിഷ് പറയുന്നു. ദാവൂദിന്റെ ഭാര്യയുടെ പേരിലുള്ള ഫോണില്‍ നിന്നും മന്ത്രിയുടെ ഫോണിലേക്ക് പലവട്ടം കോളുകള്‍ വന്നതായാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസുമായി ബന്ധപ്പെട്ടെന്നും മനിഷ് വ്യക്തമാക്കി.

English summary
Dawood call logs: Hacker files plea in Bombay HC for CBI probe against Eknath Khadse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X