കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാവൂദിന് ഫോണ്‍ വിളി; ബിജെപി മുന്‍ മന്ത്രിയെ കുറ്റവിമുക്തനാക്കിയേക്കും

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: അധോലോക നേതാവും ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമുമായി ഫോണ്‍ വിളിച്ചെന്ന് ആരോപിക്കപ്പെടുന്ന മഹാരാഷ്ട്ര മുന്‍ മന്ത്രി ഏക്‌നാഥ് ഖാഡ്‌സെയെ പോലീസ് കുറ്റവിമുക്തനാക്കിയേക്കും. ഇതുസംബന്ധിച്ച അന്വേഷണം നടത്തിയ ആന്റി ടെറിറിസ്റ്റ് സ്വാഡ് അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും.

ഏക്‌നാഥ് ഖാഡ്‌സെ ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യയുടെ പേരിലുള്ള മൊബൈല്‍ നമ്പരില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നെന്നാണ് ആരോപണം ഉയര്‍ന്നത്. സൂറത്ത് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എത്തിക് ഹാക്കര്‍ മനീഷ് ഭംഗ്ലെയാണ് മന്ത്രിക്കെതിരായ കോള്‍ വിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ട് ആരോപണം ഉന്നയിച്ചത്. പാക്കിസ്ഥാനില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ താന്‍ ചോര്‍ത്തിയെന്നാണ് മനീഷിന്റെ അവകാശവാദം.

eknathkhadse

ഇതേ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി ഖാഡ്‌സെയ്‌ക്കെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. ആരോപണം ശക്തമായതോടെ മുംബൈ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണവും നടത്തി. എന്നാല്‍ ഖാഡ്‌സെയ്‌ക്കെതിരെ തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ ഭൂമിവിവാദവുമായി ബന്ധപ്പെട്ട് ഖാഡ്‌സെ രാജിവെക്കേണ്ടിയും വന്നു.

ഫോണ്‍വിളി ആരോപണത്തില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പ്രതിപക്ഷം തള്ളിയതോടെയാണ് ആന്റി ടെറിറിസ്റ്റ് സ്‌ക്വാഡ് അന്വേഷണം നടത്തിയത്. ഖാഡ്‌സെയ്‌ക്കെതിരെ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് അടുത്തദിവസം തന്നെ സര്‍ക്കാരിന് സമര്‍പ്പിക്കും.

English summary
Dawood Ibrahim call case; Eknath Khadse likely to get clean chit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X