ദാവൂദ് ഇബ്രാഹിമിന് ബോളിവുഡ് നടിയില്‍ രഹസ്യ മകന്, ഇപ്പോള്‍ ബെംഗളുരുവില്‍!!!
മുംബൈ: ഇന്ത്യ തേടുന്ന അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന് ഇന്ത്യയില്‍ രഹസ്യ ഭാര്യയും മകനും ഉണ്ടെന്ന് വെളിപ്പെടുത്തല്‍. വെറും ഒരു രഹസ്യ ഭാര്യയല്ല അത്, പ്രശസ്തയായ ഒരു ബോളിവുഡ് നടിയാണത്രെ!
ദില്ലി മുന്‍ പോലീസ് കമ്മീഷണരും സിബിഐ മുന്‍ ജോയിന്റ് ഡയറക്ടറും ആയ നീരജ് കുമാര്‍ എഴുതിയ പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍. ദാവൂദിന്റെ മകന് ഇപ്പോള്‍ ബെംഗളുരുവില്‍ ഉണ്ടെന്നും പുസ്കത്തില്‍ പറയുന്നുണ്ട്.

ദാവൂദിന്റെ രഹസ്യ ഭാര്യ
ഒരു ബോളിവുഡ് നടിയെ ദാവൂദ് ഇബ്രാഹിം രഹസ്യമായി വിവഹം ചെയ്തിരുന്നു എന്നാണ് പറയുന്നത്. എന്നാല്‍ നടിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

ദാവൂദിന്റെ മകന്
ഇന്ത്യ തേടിക്കൊണ്ടിരിയ്ക്കുന്ന ദാവൂദ് ഇബ്രാഹിമിന്റെ രഹസ്യമകന്‍ ഇപ്പോഴും ഇന്ത്യയില്‍ തന്നെയുണ്ടത്രെ. ബെഗളുരുവില്‍ ആണ് താമസം എന്നാണ് വെളിപ്പെടുത്തല്‍.

വളര്‍ത്തിയത്
ദാവൂദിന്റെ മകനെങ്കിലും ഇവനെ നേരിട്ട് വളര്‍ത്തിയത് ദാവൂജ് ഇബ്രാഹിമോ രഹസ്യ ഭാര്യയായ ബോളിവുഡ് നടിയോ ആയിരുന്നില്ല. നടിയുടെ സഹോദരിയാണത്രെ കുട്ടിയെ വളര്‍ത്തിയത്.

ഡയല് ഡി ഫോര്‍ ഡോണ്‍
'ഡയല് ഡി ഫോര്‍ ഡോണ്‍' എന്ന പുസ്തകത്തിലാണ് നീരജ് കുമാര്‍ ഞെട്ടിപ്പിയ്ക്കുന്ന ഈ വെളിപ്പെടുത്തലുകള്‍ നടത്തിയിരിയ്ക്കുന്നത്.

പുസ്തകം ഇറങ്ങിയില്ല
പുസ്തകം ഇതുവരെ പ്രകാശനം ചെയ്തിട്ടില്ല. നവംബര്‍ 22 നാണ് പ്രകാശനം.

പറഞ്ഞതാര്?
ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി ആയിരുന്ന അഹമ്മദ് മന്‍സൂര്‍ പോലീസിന്റെ പിടിയില്‍ ആയിരുന്നു. ഇയാളാണത്രെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ദാവൂദിന്റെ ജീവിതം
വലിയ ആഡംബര പ്രേമിയായിരുന്നു ദാവൂദ് എന്നും ഇബ്രാഹിം മൊഴി നല്‍കിയിരുന്നത്രെ. ക്രിക്കറ്റിനോടും ബോളിവുഡിനോടും ഉള്ള താത്പര്യവും വെളിപ്പെടുത്തിയത് ഇയാള്‍ തന്നെ.

നടികളോട്
ബോളിവുഡിലെ താര റാണിമാരോട് ദാവൂദ് ഇബ്രാഹിമിന് വലിയ താത്പര്യമായിരുന്നത്രെ. ഇത് തന്നെയാണ് രഹസ്യ വിവാഹത്തിലേയ്ക്കും നയിച്ചത്.

ആരായിരിയ്ക്കും ആ നടി
ബോളിവുഡിലെ പല താരങ്ങളും അധോലോക ബന്ധങ്ങളുടെ പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. ഇതില്‍ ആരായിരിയ്ക്കും ദാവൂദിന്റെ രഹസ്യ ഭാര്യ എന്നാണ് ഇപ്പോള്‍ അന്വേഷണം.

കണ്ടെത്തുമോ?
പാപ്പരാസികള്‍ക്ക് ആ നടിയെ കണ്ടെത്താന്‍ കഴിയുമോ? ദാവൂദിന്റെ മകനെ കണ്ടെത്താന്‍ കഴിയുമോ? കാത്തിരുന്ന് കാണാം
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications