ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി ജാര്‍ഖണ്ഡില്‍ പിടിയിലായി
റാഞ്ചി: ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ അബദുല്‍ മജീദ് കുട്ടി ജാര്‍ഖണ്ഡില്‍ പിടിയിലായി. 1997ലെ റിപ്പബ്ലിക് ദിനത്തില്‍ മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്‌ഫോടനം നടത്താനായി സ്‌ഫോടക വസ്‌തുക്കളും ആുധങ്ങളും കടത്തിയ കേസിലാണ് അറസ്‌റ്റ്.
പാക് ചാര സംഘടനയായ ഐഎസ്‌ഐയുടേയും ദാവൂദ് ഇബ്രാഹിമിന്റെയും നിര്‍ദേശപ്രകാരമായിരുന്നു ആയുധക്കടത്തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. നാല് കിലോ ആര്‍ഡിഎക്‌സും, നൂറോളം തോക്കുകളും 700ലധികം തിരകളും കടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

കേസ് എടുത്ത്‌് 23 വര്‍ഷത്തിന് ശേഷമാണ് അബ്ദുല്‍ മജീദ് കുട്ടിയെ പിടിക്കാന്‍ സാധിച്ചത്. ജാര്‍ഖണ്ഡിലെ ജംഷഡ്‌പൂരില്‍ നിന്ന് ഗുജറാത്ത് എടിഎസ്‌് പ്രതിയെ പിടികൂടിയത്. കേസിലെ മറ്റ് പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.












Click it and Unblock the Notifications