ദാവൂദ് ഇബ്രാഹീം: പൊലീസുകാരന്റെ മകനായ അധോലക നായകന്‍, ഞെട്ടിക്കുന്ന ആസ്തി, 14 പാസ്പോർട്ട്
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ വിഷബാധയേറ്റതിനെ തുടർന്ന് ഗുരുതരമായ അവസ്ഥയില്‍ കറാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടുവെന്നാതാണ് ഇന്ന് പുറത്ത് വന്ന ഒരു പ്രധാന വാർത്ത. എന്നാല്‍ ഈ വാർത്ത തെറ്റാണെന്ന് അവകാശപ്പെട്ടുകൊണ്ട് അടുത്ത അനുയായി ഛോട്ട ഷക്കീൽ രംഗത്ത് വരികയും ചെയ്തു. 'ദാവൂദ് ജീവനോടെയുണ്ട്, ആരോഗ്യവാനായി തന്നെ കഴിയുന്നു. ഈ കള്ളപ്രചരണം കണ്ട് ഞാൻ തന്നെ അദ്ഭുതപ്പെട്ടുപോയി. ഞായറാഴ്ച പലതവണ അദ്ദേഹത്തെ ഞാന്‍ കണ്ടിരുന്നു' ഛോട്ട ഷക്കീലിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
വർഷങ്ങളായി ഇന്ത്യ തേടുന്ന അധോലോക കുറ്റവാളിക്ക് നേരെ 'അജ്ഞാതന്‍' ആക്രമണം നടത്തിയെന്ന രീതിയിലായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണം. ഒരു പോലീസ് കോൺസ്റ്റബിളിന്റെ മകനായി ജനിച്ച ദാവൂദ് ഇബ്രാഹിം ഇന്ത്യയെ തന്നെ വിറപ്പിച്ച കുറ്റവാളിയായി മാറുന്നതാണ് പിന്നീട് കണ്ടത്. ദാവൂദിന്റെ ഡി കമ്പനിയെയും ക്രിമിനൽ സംഘത്തെയും പൂർണ്ണമായി തകർക്കുന്നതിൽ നിയമ നിർവ്വഹണ ഏജൻസികൾക്ക് ഇതുവരെ വിജയിച്ചിട്ടില്ലെന്നതാണ് റിപ്പോർട്ടുകള്‍ക്ക് വ്യക്തമാക്കുന്നത്.

മുബൈയിലെ ഒരു സാധാരണ പൊലിസൂകാരന്റെ മകനായ ദാവൂദ് എങ്ങനെയാണ് ഇന്ത്യയിലെ ഏറ്റവും ഭീകരനായ ഗുണ്ടാസംഘമായി മാറിയതെന്ന് നമുക്കൊന്ന് പരിശോധിക്കാം. 1955 ലാണ് ദാവൂദ് ഇബ്രാഹീം ജനിക്കുന്നത്. ദാവൂദ് ഇബ്രാഹീം കസ്കർ എന്നാണ് മുഴുവന്‍ പേര്. മോഷണവും കവർച്ചയും പോലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന മുംബൈയിലെ ചേരിപ്രദേശമായ ഡോങ്കിയിലെ കുട്ടിക്കാലം ദാവൂദിനെ ഒരു കുറ്റവാളിയാക്കുന്നതില്‍ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.
മുംബൈയിലെ ഏറ്റവും വലിയ ഡോൺ എന്ന് വിളിക്കപ്പെടുന്ന ഹാജി മസ്താന്റെ അടുത്തെത്തുന്നതുവരെ ദാവൂദ് ചെറിയ തോതിലുള്ള കവർച്ചകളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 19 -ാം വയസ്സില്‍ തന്നെ ഹാജി മസ്താന് വേണ്ടി പ്രധാനപ്പെട്ട ഡീലുകള്‍ കൈകാര്യം ചെയ്ത് ദാവൂദ് സംഘത്തിലെ പ്രധാനികളിലൊരാളായി മാറി. പിന്നീട് ഹാജി മസ്താനുമായി തെറ്റിയ ദാവൂദ് ഡി കമ്പനി സ്ഥാപിച്ചു. 80 കളുടെ തുടക്കത്തില്‍ മസ്താന്‍ ഗ്യാങ്ങും ഡി കമ്പനിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ മുംബൈ നഗരത്തിലെ നിത്യ സംഭവമായി.
1984-ൽ മുംബൈ പോലീസ് ദാവൂദ് ഇബ്രാഹിമിനെതിരെ കൊലക്കുറ്റം ചുമത്തിയതോടെയാണ് അദ്ദേഹം ദുബായിലേക്ക് പ്രവർത്തനങ്ങള്‍ മാറ്റുന്നത്. ദുബായില്‍ 'വൈറ്റ് ഹൗസ്' എന്ന ബംഗ്ലാവ് സ്ഥാപിച്ചുകൊണ്ടായിരുന്നു ഇന്ത്യയിലെ പ്രവർത്തനങ്ങള്‍ അദ്ദേഹം നിയന്ത്രിച്ചത്. ദുബായില്‍ പല ബോളിവുഡ് സിനിമ താരങ്ങളും അദ്ദേഹത്തിന്റെ അഥിതികളായിട്ടുണ്ട്. മുംബൈയിലെ കൊലപാതകങ്ങൾ, മനുഷ്യക്കടത്ത് സംഘങ്ങളെ നിയന്ത്രിച്ച് വന്നിരുന്നത് അന്ന് ദാവൂദി രണ്ടാമത്തെ അനുയായി ആയിരുന്ന ഛോട്ടാ രാജനായിരുന്നു.
1993 ല്‍ മുംബൈയെ നടുക്കിയ 13 ബോംബ് സ്‌ഫോടനങ്ങളില്‍ ദാവൂദിന് പങ്കുണ്ടെന്നായിരുന്നു അന്വേഷണ ഏജൻസികളുടെ കണ്ടെത്തല്‍. ഇതിനെ തുടർന്ന് എഫ്ബിഒയും ഇന്റർപോളും ദാവൂദിനെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ദുബായിൽ നിന്ന് രക്ഷപ്പെടേണ്ടി വരികയും ചെയ്തു. അമേരിക്കയും യുഎന്നും ദാവൂദിനെ ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായില്‍ നിന്നും രക്ഷപ്പെട്ട് എത്തിയ ദാവൂദ് കറാച്ചിയാണ് രഹസ്യ സങ്കേതമാക്കി മാറ്റിയത്.
2003ലാണ് ദാവൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത്. യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിലും ദാവുദിന്റെ ഡി കമ്പനി വ്യാപിച്ച് കിടക്കുന്നുണ്ട്. ബ്രിട്ടനിൽ മാത്രം 450 മില്യൺ യുഎസ് ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കയില്‍ അനധികൃത വജ്രവ്യാപാരവും ദാവൂദിനുണ്ട്. 2011-ൽ, എഫ്ബിഐയും ഫോബ്സും തയ്യാറാക്കിയ പട്ടികയിൽ ലോകത്തിലെ മോസ്റ്റ് വാണ്ടഡായ മൂന്നാമത്തെ പിടികിട്ടാപുള്ളിയാണ് ഇയാൾ. 2015 ലെ ഫോർബ്‌സ് റിപ്പോർട്ട് പ്രകാരം ദാവൂദിന്റെ ആസ്തി 6.7 ബില്യൺ യുഎസ് ഡോളറാണ്. അമേരിക്കയെ നടുക്കിയ 26/11 ഭീകരാക്രമണത്തിന് പിന്നിലും ദാവൂദിന് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. ഒസാമ ബിൻ ലാദൻ, അയ്മൻ അൽ-സവാഹിരി എന്നിവരുമായും ദാവൂദ് ബന്ധപ്പെട്ടിരുന്നു.
കറാച്ചിയിലെ ക്ലിഫ്റ്റൺ റോഡിൽ സ്ഥിതി ചെയ്യുന്ന വൈറ്റ് ഹൗസ് ബംഗ്ലാവാണ് ദാവൂദിന്റെ സ്ഥിരം വസതിയെന്നാണ് റിപ്പോർട്ട്. കറാച്ചിയിലെ തന്നെ ഡിഫൻസ് ഹൗസിംഗ് കോളനിയിലാണ് രണ്ടാമത്തെ വീട്. പാക് റേഞ്ചേഴ്‌സിന്റെ കർശനമായ കാവലിലാണ് ദാവൂദ് കഴിയുന്നതെന്നും റിപ്പോർട്ടുണ്ട്. നിരവധി തവണ രൂപമാറ്റം വരുത്തിയ അദ്ദേഹത്തിന് 14 പാസ്പോർട്ടുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ദാവൂദിനും മുംബൈക്കാരിയ ഭാര്യ സുബിന സരീൻ എന്ന മെഹ്ജബീനും നാല് മക്കളാണുള്ളത്. മെഹ്ജബീൻ ഡി കമ്പനിയുടെ പ്രവർത്തനങ്ങളിൽ സജീവമാണെന്നാണ് റിപ്പോർട്ട്. ദാവൂദിന്റെ മൂത്ത മകൾ മഹ്റൂഖ് ഇബ്രാഹിമിനെ വിവാഹം ചെയ്തിരിക്കുന്നത് മുൻ പാക് ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദിന്റെ മകനാണ്. പാകിസ്താന്‍കാരിയ ഒരു സ്ത്രീയും ദാവൂദിന് ഭാര്യയായി ഉണ്ട്. മുംബെ സ്ഫോടനത്തിന് ശേഷം സഹോദരങ്ങളായ അനീസ് ഇബ്രാഹിമും നൂറ ഇബ്രാഹിമും ദാവൂദിനൊപ്പം ദുബായിലേക്ക് എത്തിയിരുന്നെങ്കിലും 2007ലെ കറാച്ചി സ്ഫോടനത്തില്‍ നൂറ മരിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications