• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍റെ സ്വത്തുക്കള്‍ വീണ്ടും ലേലത്തിന്! ഇത്തവണ 14 എണ്ണം

  • By

മുംബൈ: അധോലോക നായകനും അന്താരാഷ്ട്ര കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിന്‍റെ 14 സ്വത്തുക്കള്‍ കൂടി ലേലം ചെയ്യും. രത്നഗിരിയിലെ ഖെഡിലുള്ള വസ്തുവകകളാണ് ലേലം ചെയ്യാന്‍ ഒരുങ്ങുന്നത്. വിലനിലവാരം തിട്ടപ്പെടുത്തി ഉടന്‍ തന്നെ ലേലം നടത്തുമെന്ന് സ്മഗ്ളിങ്ങ് ആന്‍റ് ഫോറിന്‍ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റി അധികൃതര്‍ (എസ്എഎഫ്ഇഎംഎ) അറിയിച്ചു.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്! പൊടി തട്ടിയെടുത്ത് ബിജെപി,പല്ലും നഖവും ഉപയോഗിച്ചെതിർക്കാൻ പ്രതിപക്ഷം

ദാവൂദ് ഇബ്രാഹിമിന്‍റെ പേരിലുള്ള പെട്രോള്‍ പമ്പ്, ദാവൂദ് കുട്ടിക്കാലം ചിലവഴിച്ചിരുന്ന രത്നഗിരിയിലെ സ്വത്തുക്കള്‍ എന്നിങ്ങനെയുള്ളവയാണ് ലേലം ചെയ്യുന്നത്. ലേലം ചെയ്യുന്നവയില്‍ പലതും ദാവൂദിന്‍റെ അമ്മ ആമിന ബിയുടേയും സഹോദരി ഹസീന പാര്‍ക്കറിന്‍റേയും പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ സ്വത്തുക്കളില്‍ പലതും സര്‍ക്കാര്‍ കണ്ടുകെട്ടിയതാണ്.

സിപിഎമ്മിന് തലവേദനയായി കോടിയേരിയുടെ പുത്രന്മാർ, എന്നും കൂടെ വിവാദങ്ങൾ, ബിനീഷും ബിനോയിയും!

കഴിഞ്ഞ ഏപ്രിലില്‍ ദാവൂദ് ഇബ്രാഹിമിന്‍റെ സൗത്ത് മുംബൈയില്‍ ഉള്ള അപാര്‍ട്ട്മെന്‍റ് എസ്എഎഫ്ഇഎംഎ ലേലം ചെയ്തിരുന്നു. ദാവൂദിന്‍റെ സഹാദരി ഹസീന പാര്‍ക്കര്‍ താമസിച്ചിരുന്ന അപാര്‍ട്ട്മെന്‍റായിരുന്നു ഇത്. 1.80 കോടിക്കാണ് അപ്പാര്‍ട്ട്മെന്‍റ് ലേലത്തില്‍ വിറ്റത്. ഇതിനൊപ്പം തന്നെ വിവിധ കേസുകളിലായി കണ്ടുകെട്ടിയ ദാവൂദിന്‍റെ മറ്റ് അഞ്ച് സ്വത്തുക്കളും ലേലം ചെയ്തിരുന്നു. 20 പേര്‍ അന്ന് ലേലത്തില്‍ പങ്കെടുത്തിരുന്നു.

എംഎല്‍എയും 11 കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നു! മമതയ്ക്ക് വീണ്ടും ഇരുട്ടടി

ബേന്തി ബസാറിലെ യാക്കൂബ് സ്ട്രീറ്റിലുള്ള ശബ്നം ഗസ്റ്റൗ ഹൗസ്, പാക്മോദിയ തെരുവിലുള്ള ഹോട്ടല്‍ ഹോട്ടല്‍ റൗണക് അഫ്റോസ്, ഇവിടെതന്നെയുള്ള ദമര്‍വാല ബില്‍ഡിങ്ങ് എന്നിവയും നേരത്തേ ലേലം ചെയ്തിരുന്നു. ദാവൂദിന് ഏകദേശം 44511 കോടിയുടെ സ്വത്തുക്കള്‍ ഉണ്ടെന്നാണ് 2015ലെ ഏകദേശ കണക്ക്.

English summary
Dawood Ibrahim's 14 properties to be auctioned soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more