മയക്കുമരുന്ന് കേസ്: ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ കസ്റ്റഡിയിൽ
ജമ്മു കശ്മീർ മയക്കുമരുന്ന് കേസിലാണ് ഇക്ബാൽ കസ്‌കറിനെ മുംബൈയിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തത്
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്കർ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ. ജമ്മു കശ്മീർ മയക്കുമരുന്ന് കേസിലാണ് ഇക്ബാൽ കസ്‌കറിനെ മുംബൈയിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തത്. എന്നാൽ കേസും അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
വിഴിഞ്ഞത്ത് തീ കൊളുത്തി മരിച്ച യുവതിയുടെ മൃതദേഹവുമായി സ്ഥലത്ത് പ്രതിഷേധം- ചിത്രങ്ങൾ

ജമ്മു കശ്മീരിൽ നിന്ന് പഞ്ചാബിലേക്ക് ഇരുപത്തിയഞ്ച് കിലോഗ്രാം ചരസ് എത്തിക്കുകയും അവിടെ നിന്ന് മുംബൈയിൽ വിതരണം ചെയ്യുകയും ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ മഹാരാഷ്ട്രയിലെ ഒരു പ്രമുഖ ബിൽഡറുടെ പണം കൊള്ളയടിച്ച കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ആരാധകരെ ഇളക്കിമറിച്ച് ശ്രീയ ശരണിന്റെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications