കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാവൂദ് ഇബ്രാഹിമിന്റെ വസ്തുവക്കൾ ഇനി സൈഫി ബുർഹാനി ട്രസ്റ്റിന്; ലേലം 11.5 കോടി രൂപയ്ക്ക്

റസ്റ്ററന്റ് ഉൾപ്പെടെയുള്ള മൂന്ന വസ്തുക്കളും സൈഫഫി ബുർഹാനി അപ് ലീഫ്മെന്റെ് ട്രസ്റ്റ് ലോലത്തിൽ വാങ്ങി. 11.5 കോടി രൂപയ്ക്കാണ് വസ്തുക്കൾ ലേലം ചെയ്തത്

  • By Ankitha
Google Oneindia Malayalam News

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിൽ നിന്ന് സർക്കാർ കണ്ടുകെട്ടിയ മുംബൈയിലെ വസ്തുക്കൾ ലോലം ചെയ്തു. റസ്റ്ററന്റ് ഉൾപ്പെടെയുള്ള മൂന്ന വസ്തുക്കളും സൈഫഫി ബുർഹാനി അപ് ലീഫ്മെന്റെ് ട്രസ്റ്റ് ലോലത്തിൽ വാങ്ങി. 11.5 കോടി രൂപയ്ക്കാണ് വസ്തുക്കൾ ലേലം ചെയ്തത്. മുൻപ് പല തവണ വസ്തുക്കൾ ലേലത്തിൽ വച്ചിരുന്നുവെങ്കിലും ലേലത്തിൽ പിടിക്കാൻ ആരും എത്തിയിരുന്നില്ല. വില കൂടുതൽ കാരണമാണെന്നാണ് പുറത്തു വന്നിരുന്ന കാരണം. എന്നാൽ ഇത്തവണ അടിസ്ഥാന ലേല തുക കുറച്ചാണ് വെച്ചിരുന്നത്.

സ്വവര്‍ഗാനുരാഗം ശാരീരിക പ്രവണതയെന്ന് ശ്രീ ശ്രീ രവി ശങ്കര്‍; ശുദ്ധ മണ്ടത്തരമെന്ന് സോനംസ്വവര്‍ഗാനുരാഗം ശാരീരിക പ്രവണതയെന്ന് ശ്രീ ശ്രീ രവി ശങ്കര്‍; ശുദ്ധ മണ്ടത്തരമെന്ന് സോനം

dwavood

രണ്ടുവർഷം മുൻപു മലയാളി മാധ്യമപ്രവർത്തകൻ എസ്. ബാലകൃഷ്ണൻ 4.28 കോടി രൂപയ്ക്കു റസ്റ്ററന്റ് ലേലത്തിൽ വാങ്ങിയെങ്കിലും നിശ്ചിത സമയത്തിനകം പണം അടയ്ക്കാനാകാതെ വന്നതിനാൽ ഇടപാട് അസാധുവായിരുന്നു. ഇക്കുറി ഇതിന് 1.18 കോടി രൂപയാണ് അടിസ്ഥാനവില നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ തന്നെ ദാവൂദിന്റെ വസ്തുക്കൾ നവംബർ 14 തീയതി ലേലം വയ്ക്കുമെന്നു കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ദാവൂദിന്റെ വസ്തുക്കൾ ലേലം ചെയ്തത്.

 മ്യാൻമാർ കടൽ തീരത്ത് ബോട്ടും പ്രതീക്ഷിച്ച് ആയിരങ്ങൾ; ദുരിതം വിട്ടൊഴിയാതെ റോഹിങ്ക്യൻ ജനങ്ങൾ മ്യാൻമാർ കടൽ തീരത്ത് ബോട്ടും പ്രതീക്ഷിച്ച് ആയിരങ്ങൾ; ദുരിതം വിട്ടൊഴിയാതെ റോഹിങ്ക്യൻ ജനങ്ങൾ

മുംബൈ പക്‌മോഡിയ തെരുവിലെ ധമര്‍വാല കെട്ടിടത്തിലെ അഞ്ച് മുറികള്‍ , ഹോട്ടല്‍ റോണക്ക് അര്‍ഫോസ് , മുഹമ്മദാലി റോഡിലെ ഷബ്നം ഗസ്റ്റ് ഹൗസ്, പേള്‍ ഹാര്‍ബര്‍ ബില്‍ഡിംഗ്, ഔറംഗസീബ് ജില്ലയിലെ 600 ചതുരശ്ര അടി ഫാക്ടറി സ്ഥലം എന്നിവയാണ് ലേലത്തിൽ വെച്ചിരുന്നത്.സ്മഗിളേഴ്സ് ആന്‍ഡ് ഫോറിന്‍ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് ആക്ട് പ്രകാരമാണ് വസ്തുക്കള്‍ ലേലം ചെയ്യുന്നത്.

English summary
A hotel and a guest house are among three properties of most-wanted terrorist Dawood Ibrahim in south Mumbai to be auctioned today for Rs. 11.58 crore. These are the last known addresses in India of the high-profile fugitive who has been living in Pakistan's Karachi for years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X