കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേയ്ക്ക് മടങ്ങുന്നു?? ഉപാധികള്‍ കര്‍ശനം, തിരിഞ്ഞുനോക്കാതെ സര്‍ക്കാര്‍!

Google Oneindia Malayalam News

താനെ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേയ്ക്ക് മടങ്ങിവരാന്‍ ഒരുങ്ങുന്നതായി അഭിഭാഷകന്‍. എന്നാല്‍ ആര്‍തര്‍ റോഡ് ജയിലില്‍ പാര്‍പ്പിക്കാമെങ്കില്‍ ദാവൂദ് മടങ്ങിയെത്തുമെന്നാണ് ദാവൂദിന്റെ അഭിഭാഷകന്‍ അറിയിച്ചത്. താനെയിലെ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ശ്യാം കേശ്വിനി ഇക്കാര്യം ധരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ദാവൂദ് മുന്നോട്ടുവച്ച ആവശ്യം ഇതുവരെ അംഗീകരിക്കാത്ത സര്‍ക്കാര്‍ ഈ ഉപാധികളും അംഗീകരിച്ചിട്ടില്ല. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്ബാലിനെ പ്രതിചേര്‍ത്ത ഭൂമി അപഹരണക്കേസില്‍ ഹാജരായ ശേഷമാണ് ശ്യാം കെസ്വാനി മാധ്യമങ്ങളോട് സംസാരിച്ചത്.

ഭൂമി അപഹരണക്കേസില്‍ ഇന്ത്യയില്‍ അറസ്റ്റിലായ ദാവൂദിന്റെ സഹോദരന്‍ കസ്കര്‍ ദാവൂദിനെക്കുറിച്ചുള്ള നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. പാക് രഹസ്യാന്വേഷണ ഏജന്‍സി ഐഎസ്ഐ അനുവദിക്കാത്തതിനാലാണ് ദാവൂദ് ഇന്ത്യയിലേയ്ക്ക് മടങ്ങാത്തത് എന്നതുള്‍പ്പെടെ നിര്‍ണായക വിവരങ്ങള്‍ കസ്കര്‍ ഇന്ത്യക്ക് കൈമാറിയിരുന്നു.

 ആര്‍തര്‍ റോഡ് ജയില്‍ മതിയെന്ന്

ആര്‍തര്‍ റോഡ് ജയില്‍ മതിയെന്ന്

രാജ്യത്ത് ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങളുള്ള ആര്‍തര്‍ റോഡ് ജയിലില്‍ പാര്‍പ്പിക്കാമെങ്കില്‍ ഇന്ത്യയിലേയ്ക്ക് മടങ്ങുമെന്നാണ് ദാവൂദ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഇതിനായി ദാവൂദ് മുന്നോട്ടുവച്ചിട്ടുള്ള ഉപാധികള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നും ശ്യം കേശ്വിനി താനെ മജിസ്ട്രേറ്റ് കോടതിയ്ക്ക് പുറത്തുവച്ച് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയിലേക്ക് മടങ്ങുന്നതിനുള്ള ഉപാധികള്‍ നേരത്തെ അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ രാംജഠ് മലാനി വഴി ദാവൂദ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അന്നും ഉപാധികള്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.

 രാജ് താക്കറെ പറഞ്ഞതിന് പിന്നില്‍

രാജ് താക്കറെ പറഞ്ഞതിന് പിന്നില്‍


പാകിസ്താനില്‍ കഴിയുന്ന മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേയ്ക്ക് മടങ്ങിവരാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നതായി നേരത്തെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ തലവന്‍ രാജ് താക്കറെ ചൂണ്ടിക്കാണിച്ചിരുന്നു. കേന്ദ്രസര്‍ക്കാരുമായി ദാവൂദ് സമവായ ശ്രമങ്ങള്‍ ആരംഭിച്ചതായും രാജ് താക്കറെ പ്രസ്താവനയില്‍ കുട്ടിച്ചേര്‍ത്തിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന ദാവൂദ് ഇന്ത്യയിലേയ്ക്ക് മടങ്ങിവരണമെന്ന് ആഗ്രഹിക്കുന്നുവെന്നും രാജ് താക്കറെ ചൂണ്ടിക്കാണിച്ചിരുന്നു. ആറ് മാസം മുമ്പായിരുന്നു താക്കറെയുടെ വെളിപ്പെടുത്തല്‍.

 കസബിനെ പാര്‍പ്പിച്ചത്

കസബിനെ പാര്‍പ്പിച്ചത്

പാക് ഭീകരന്‍ അജ്മല്‍ കസബിനെ തൂക്കിലേറ്റുന്നതിന് മുമ്പ് പാര്‍പ്പിച്ച അതീവ സുരക്ഷയുള്ള ജയിലാണ് ആര്‍തര്‍ റോഡ് ജയില്‍. 2008ലെ മുംബൈ ഭീകരാക്രമണ കേസില്‍ അറസ്റ്റിലായ അജ്മല്‍ കസബിനെ നാല് വര്‍ഷത്തോളമാണ് ഈ ജയിലില്‍ പാര്‍പ്പിച്ചത്.

 പാക് ഐഎസ്ഐയെ ഭയം

പാക് ഐഎസ്ഐയെ ഭയം


ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേയ്ക്ക് മടങ്ങാത്തത് പാക് ഐഎസ്ഐ അനുവദിക്കാത്തതുകൊണ്ടെന്ന് നേരത്തെ സഹോദരന്‍ വെളിപ്പെടുത്തിയിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള ദാവൂദിന്‍റെ സഹോദരന്‍ ഇബ്രാഹിം കസ്കറാണ് ഇക്കാര്യം മുംബൈ പോലീസിനോട് വെളിപ്പെടുത്തിയത്. ആരോഗ്യ സ്ഥിതി മോശമായതിനാല്‍ ദാവൂദ് ഇന്ത്യയിലേയ്ക്ക് മടങ്ങാന്‍ സര്‍ക്കാരുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണിത്. പാകിസ്താനെ സംബന്ധിക്കുന്ന രഹസ്യങ്ങള്‍ പുറത്താകുമെന്ന് ഭയന്നാണ് ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള ദാവൂദിനെ പാക് ഐഎസ്ഐ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങുന്നതില്‍ നിന്ന് വിലക്കുന്നതെന്നാണ് സൂചനകളും കസ്കര്‍ നടത്തിയിരുന്നു.

നാല് വിലാസങ്ങള്‍ കൈമാറി

നാല് വിലാസങ്ങള്‍ കൈമാറി

ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെയുണ്ടെന്ന് സഹാദരന്‍ ഇഖ്ബാല്‍ കസ്കര്‍ വെളിപ്പെടുത്തിയിരുന്നു. പാകിസ്താനില്‍ ദാവൂദ് ഉപയോഗിച്ചുവരുന്ന നാല് വിലാസങ്ങളും ഇയാള്‍ മുംബൈ പോലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. പാകിസ്താനില്‍ ദാവൂദിന്‍റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും സഹോദരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

വളഞ്ഞ പുരികമുള്ളവര്‍ ജീവിതത്തില്‍ വിജയിക്കാന്‍ ജനിച്ചവര്‍: പുരികത്തെക്കുറിച്ച് നിങ്ങളറിയേണ്ടത്വളഞ്ഞ പുരികമുള്ളവര്‍ ജീവിതത്തില്‍ വിജയിക്കാന്‍ ജനിച്ചവര്‍: പുരികത്തെക്കുറിച്ച് നിങ്ങളറിയേണ്ടത്

<strong>കാലില്‍ മി‍ഞ്ചിയണിഞ്ഞാൽ ആരോഗ്യപ്രശ്നങ്ങൾ മറന്നേക്കൂ: ആർത്തവ പ്രശ്നങ്ങൾക്ക് പരിഹാരം!!</strong>കാലില്‍ മി‍ഞ്ചിയണിഞ്ഞാൽ ആരോഗ്യപ്രശ്നങ്ങൾ മറന്നേക്കൂ: ആർത്തവ പ്രശ്നങ്ങൾക്ക് പരിഹാരം!!

English summary
A magistrate’s court in Thane was informed that fugitive gangster Dawood Ibrahim had offered to return to India provided the authorities kept him locked in Arthur Road jail and nowhere else during the trial period .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X