ദില്ലിയില്‍ ഭീകരാക്രമണത്തിന് ഒരുക്കി ദാവൂദ് ഇബ്രാഹിം, ഫോണ്‍ കോള്‍ വിവരങ്ങള്‍ ചോര്‍ത്തി ഇന്റലിജന്‍സ്
ദില്ലി: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമും സംഘവും അടുത്തതായി ലക്ഷ്യമിടുന്നത് ദില്ലിയെ. പാകിസ്താനിലെ കറാച്ചിയിലാണ് ദാവൂദ് ഒളിവില്‍ കഴിയുന്നത് എന്ന് അന്വേഷണ സംഘങ്ങള്‍ കണ്ടെത്തിയിരുന്നു.
1993 മുബൈയില്‍ നടത്തിയ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം നടത്താനാണ് ലക്ഷ്യം. മുംബൈ ആക്രമണത്തില്‍ 257 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഇന്ത്യയിലേക്ക് കള്ളപ്പണവും മയക്കുമരുന്നും ഒഴുക്കിവിടുകയാണ് സമീപകാലം വരെ ദാവൂദ് ചെയ്തിരുന്നത്.

ഇന്റലിജന്‍സ് ബ്യൂറോ ഫോണ്‍ കോള്‍ ചോര്‍ത്തിയതില്‍ നിന്നാണ് ദില്ലി ആക്രമിക്കാന്‍ ഒരുങ്ങുന്നതായുള്ള വിവരങ്ങള്‍ ലഭിച്ചത്. ദില്ലിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം, ദില്ലി മെട്രോ, വിധാന്‍ സഭ, ദില്ലി റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളാണ് ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications