കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാവൂദ് പാകിസ്താനില്‍ തന്നെ: വെളിപ്പെടുത്തല്‍ സഹോദരന്‍റേത്, പാകിസ്താന്‍ മുട്ടുമടക്കും!

ദാവൂദിന്‍റെ സഹോദരന്‍ ഇഖ്ബാല്‍ കസ്കറാണ് ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്

Google Oneindia Malayalam News

താനെ: അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെയുണ്ടെന്ന് സഹോദരന്‍റെ വെളിപ്പെടുത്തല്‍. മുംബൈയില്‍ നിന്ന് പോലീസ് അറസ്റ്റിലായ ദാവൂദിന്‍റെ സഹോദരന്‍ ഇഖ്ബാല്‍ കസ്കറാണ് ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്. പാകിസ്താനില്‍ ദാവൂദ് ഉപയോഗിക്കുന്ന നാല് വിലാസങ്ങളും ഇയാള്‍ പോലീസിന് കൈമാറിയിട്ടുണ്ട്.

കെട്ടിടനിര്‍മാതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് താനെയിലെ വസതിയില്‍ നിന്ന് ഇഖ്ബാല്‍ കസ്കര്‍ അറസ്റ്റിലാവുന്നത്. ദാവൂദ് ഇബ്രാഹിം പാകിസ്താനിലുണ്ടെന്ന ഇന്ത്യയുടെ വാദങ്ങളെ തള്ളി രംഗത്തെത്തുന്ന പാകിസ്താന് തിരിച്ചടിയാവുന്നതാണ് സഹോദരന്‍റെ വെളിപ്പെടുത്തല്‍. കറാച്ചിയില്‍ ഉള്‍പ്പെടെ ദാവൂദിന് ഒമ്പത് വിലാസങ്ങളുണ്ടെന്നും വിവരമുണ്ട്.

 നാല് വിലാസങ്ങള്‍

നാല് വിലാസങ്ങള്‍

ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെയുണ്ടെന്ന് വെളിപ്പെടുത്തിയ സഹോദരന്‍ ഇഖ്ബാല്‍ കസ്കര്‍ പാകിസ്താനില്‍ ദാവൂദ് ഉപയോഗിച്ചുവരുന്ന നാല് വിലാസങ്ങളും ഇയാള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. പാകിസ്താനില്‍ ദാവൂദിന്‍റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും സഹോദരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Recommended Video

cmsvideo
ദാവൂദ് ഇബ്രാഹിം കീഴടങ്ങിയാലും ക്രഡിറ്റ് കിട്ടുക BJPക്ക് | Oneindia Malayalam
 ചോര്‍ത്തുമെന്ന് ഭയം

ചോര്‍ത്തുമെന്ന് ഭയം

ഫോണ്‍ ചോര്‍ത്തല്‍ ഭീഷണി ഭയന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി ദാവൂദ് തന്നോടോ ഇന്ത്യയിലുള്ള മറ്റ് ബന്ധുക്കളോടോ ഫോണില്‍ സംസാരിക്കാറില്ലെന്നാണ് കസ്കര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ദാവൂദിന്‍റെ മറ്റൊരു സഹോദരനായ അനീസിനോട് ഫോണില്‍ സംസാരിക്കാറുണ്ടെന്നും കസ്കര്‍ സമ്മതിച്ചിട്ടുണ്ട്. വെളിപ്പെടുത്തിയത്. സെപ്തംബര്‍ 18ന് താനെയില്‍ നിന്ന് അറസ്റ്റിലായ കസ്കര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ഈ വിവരങ്ങള്‍ അറിയുന്നത്.

 മോദിയെ ഭയന്ന് വീട് മാറി

മോദിയെ ഭയന്ന് വീട് മാറി

ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദിയായി അധികാരത്തിലെത്തിയ ശേഷം ദാവൂദ് നാല് തവണ വീട് മാറിയെന്നും മുംബൈയില്‍ അറസ്റ്റിലായ ഇഖ്ബാല്‍ വെളിപ്പെടുത്തി.

 ആരാണ് അനീസ് അഹമ്മദ്

ആരാണ് അനീസ് അഹമ്മദ്


1993ലെ മുംബൈ സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അനീസ് അഹമ്മദ് ദാവൂദിന്‍റെ പല ഇടപാടുകള്‍ക്കും സഹായിയായി നിന്നിട്ടുണ്ട്. ഇയാള്‍ വിദേശത്തുള്ള പല ഫോണ്‍ നമ്പറുകളില്‍ നിന്നും തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും കസ്കര്‍ പറയുന്നു. കേസ് അന്വേഷണവുമായി ഇയാള്‍ സഹകരിക്കുന്നില്ലെങ്കിലും ദാവൂദിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളാണ് ഇയാള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

 ദാവൂദ് ഉടന്‍ കീഴടങ്ങും !

ദാവൂദ് ഉടന്‍ കീഴടങ്ങും !

1993ലെ മുംബൈ സ്ഫോടനക്കേസിന്‍റെ സൂത്രധാരനായ ദാവൂദ് ഇബ്രാഹിം കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്ന് മഹരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ അവകാശവാദമുന്നയിച്ചിരുന്നു. ദാവൂദിന് ശാരീരിക പരിമിതികളുണ്ടെന്നും ഇന്ത്യയിലേയ്ക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുവെന്നും താക്കറെ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് ദാവൂദിനെ ഇന്ത്യയിലെത്തിച്ച് കേന്ദ്രസര്‍ക്കാര്‍ നേട്ടമായി ഉയര്‍ത്തിക്കാണിക്കുമെന്നും താക്കറെ ആരോപിക്കുന്നു.

 ടിവി ചാനലിന് പ്രതികരണം

ടിവി ചാനലിന് പ്രതികരണം

അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിം പാകിസ്താനിലുണ്ടെന്ന സൂചന നല്‍കി മുന്‍ പാക് പ്രസിഡന്‍റ് പര്‍വേസ് മുഷറഫ് നേരത്തെ രംഗത്തെത്തിയിരുന്നു. ദാവൂദിനെ പിടികൂടാന്‍ പാകിസ്താന്‍ ഇന്ത്യയെ സഹായിക്കുന്നതില്‍ എന്താണ് പ്രശ്നമെന്നാണ് ര്‍വേസ് മുഷറഫ് ചോദിക്കുന്നത്. ദാവൂദ് ഒരു പക്ഷേ പാകിസ്താനില്‍ എവിടെയെങ്കിലും ഉണ്ടായിരിക്കുമെന്നും ഇന്ത്യയില്‍ മുസ്ലിങ്ങള്‍ കൊല്ലപ്പെടുന്നതില്‍ ദാവൂദ് പ്രതികരിക്കുന്നുണ്ടെന്നും മുഷറഫ് പറയുന്നു. ഒരു പാക് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുഷഖറഫിന്‍റെ പ്രതികരണം. ഇതോടെ അധോലോക കുറ്റവാളിയായ ദാവൂദ് പാകിസ്താനിലുണ്ടെന്നതിന്‍റെ ഉറച്ച സൂചനകളാണ് മുഷറഫ് നല്‍കുന്നത്.

പിടികിട്ടാപ്പുള്ളി

പിടികിട്ടാപ്പുള്ളി

1993ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനായ ദാവൂദിന് അല്‍ഖ്വയ്ദയും ലഷ്‌കര്‍ ഇ ത്വയ്ബയുമായി ബന്ധമുള്ള ദാവൂദിനെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. മുംബൈ സ്ഫോടനത്തോടെ ഇന്ത്യ വിട്ട ദാവൂദിന് പാകിസ്താന്‍ അഭയം നല്‍കിയെന്ന് നേരത്തെ തന്നെ ഇന്ത്യ ആരോപിച്ചിരുന്നു. പിന്നീട് ദാവൂദിന്‍റെ പാക് പാസ്പോര്‍ട്ട് പാകിസ്താനില്‍ നിന്ന് ദുബായിലേയ്ക്ക് സഞ്ചരിച്ച രേഖകള്‍, ഭാര്യയുടെ പേരിലുള്ള വൈദ്യുതി ബില്‍ എന്നിവയും രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു.

 പാകിസ്താനിലുണ്ടെന്ന് ഇന്ത്യ

പാകിസ്താനിലുണ്ടെന്ന് ഇന്ത്യ

അധോലോക നേതാവും ഇന്ത്യ തേടുന്ന കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിം പാകിസ്തനാലുണ്ടെന്ന് അമേരിക്ക സ്ഥിരീകരിച്ചിരുന്നു. നേരത്തെ ദാവൂദ് പാകിസ്താനില്‍ കഴിയുന്നതിന്റെ തെളിവുകളും ദുബായിലേക്കും ദുബായില്‍ നിന്ന് പാകിസ്താനിലേയ്ക്കും സഞ്ചരിച്ചതിന്റെ രേഖകള്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ദാവൂദ് പാകിസ്താനില്‍ കഴിയുന്നുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാണിച്ചിരുന്നു.

 മുംബൈ സ്ഫോടനക്കേസ്

മുംബൈ സ്ഫോടനക്കേസ്

260 പേരുടെ മരണത്തിന് വഴിവെച്ച മുംബൈ സ്ഫോടനക്കേസിലെ മുഖ്യപ്രതിയാണ് ദാവൂദ് ഇബ്രാഹിം. രാജ്യാന്തര കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുള്ള ദാവൂദിന് പാകിസ്താന്‍ അഭയം നല്‍കുന്നതിനെതിരെ ഇന്ത്യ പലതവണ രംഗത്തെത്തുകയും വിചാരണയ്ക്കായി വിട്ടുനല്‍കണമെന്നും ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ദാവൂദ് പാകിസ്താനില്‍ ഇല്ലെന്ന പാക് വാദങ്ങള്‍ തള്ളിയ ഇന്ത്യ സമയാസമയങ്ങളില്‍ ഇതിനുള്ള തെളിവുകളും പാകിസ്താന് കൈമാറിയിരുന്നു. 257 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ തുടര്‍ന്ന് ഭീകരസംഘടനകളായ അല്‍ഖ്വയ്ദയും ലഷ്‌കര്‍ ഇ ത്വയ്ബയുമായി ബന്ധമുള്ള ദാവൂദിനെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

 ലോക രാജ്യങ്ങള്‍ നടപടിയുമായി

ലോക രാജ്യങ്ങള്‍ നടപടിയുമായി


2017 ജനുവരിയില്‍ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ യുഎഇയിലുള്ള 15,000 കോടിയുടെ സ്വത്തുക്കള്‍ യുഎഇ കണ്ടുകെട്ടിയിരുന്നു. . പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ചേര്‍ന്ന് യുഎഇ സന്ദര്‍ശിച്ചപ്പോള്‍ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 15,000 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും നിലവില്‍ പാകിസ്താന്‍ അഭയം നല്‍കിയ ദാവൂദ് ഇബ്രാഹിമിന്റെ 15,000 കോടിയുടെ സ്വത്തുക്കള്‍ യുഎഇ സര്‍ക്കാര്‍ കണ്ടുകെട്ടിയതായി എബിപി ഫ്‌ളാഷ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് സര്‍ക്കാര്‍ വൃത്തങ്ങള്‍ വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു

English summary
Dawood Ibrahim, India's most wanted, is presently in Pakistan, a senior police officer has quoted the don's brother Iqbal Kaskar as saying. Kaskar has given some four-five addresses used by Dawood in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X