Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയും ഡോവലും നാണം കെടും... ദാവൂദ് ഇബ്രാഹിം എന്ന അധോലോക നായകനെ അവന്‍ പിടികൂടും!!! ആര്?

ദില്ലി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ പിടികൂടി ഇന്ത്യയില്‍ കൊണ്ടുവന്ന് ശിക്ഷ വാങ്ങി നല്‍കുക എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റേയും അഭിമാന പ്രശ്‌നം ആയിരുന്നു. ദാവൂദിനെ പിടികൂടി ഇന്ത്യയില്‍ എത്തിക്കുന്നതിനുള്ള ചരടുവലികള്‍ ഡോവലിന്റെ നേതൃത്വത്തില്‍ നടക്കുന്നും ഉണ്ടായിരുന്നു

എന്നാല്‍ ഇനി മോദിയും ഡോവലും വിചാരിച്ചാല്‍ ദാവൂദിനെ ഇന്ത്യയില്‍ എത്തിക്കാമെന്ന് പ്രതീക്ഷിക്കണ്ട. ദാവൂദിനെ അതിലും വലിയ 'ഭീകരന്‍' പിടികൂടിയേക്കും.

മറ്റാരും അല്ല ആ ഭീകരന്‍... മരണം തന്നെ. ദാവൂദ് ആശുപത്രി കിടക്കയില്‍ നിന്ന് തിരിച്ച് വരുമെന്ന പ്രതീക്ഷകള്‍ അസ്തമിച്ചുകൊണ്ടിരിക്കുകയാണ്.

ദാവൂദ് ഇബ്രാഹിം

ഇന്ത്യയെ ഏറ്റവും അധികം വെല്ലുവിളിച്ച അധോലോകനായകന്‍ ആണ് ദാവൂദ് ഇബ്രാഹിം. ഇന്ത്യയില്‍ കാല് കുത്തുക പോലും ചെയ്യാതെ ഇന്ത്യന്‍ അധോലോകത്തെ നിയന്ത്രിച്ചുവരികയാണ് ദാവൂദ് ഇബ്രാഹിം.

മുംബൈ സ്‌ഫോടനം

രാജ്യത്തെ ഞെട്ടിച്ച മുംബൈ സ്‌ഫോടന പരമ്പരയുടെ മുഖ്യ ആസൂത്രകനാണ് ദാവൂദ് ഇബ്രാഹിം. പക്ഷേ ദാവൂദിനെ പിടികൂടാന്‍ ഇന്ത്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

ഹൃദയാഘാതം

പാകിസ്താനില്‍ കഴിയുന്ന ദാവൂദ് ഇബ്രാഹിം കടുത്ത ഹൃദയാഘാതം നേരിട്ട് മരണാസന്നനായി കിടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

ആഗ ഖാന്‍ ആശുപത്രിയില്‍

പാകിസ്താനിലെ ആഗാ ഖാന്‍ ആശുപത്രിയിലാണ് ദാവൂദ് ഇപ്പോഴുള്ളത് എന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുള്ളത്. ദാവൂദിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം തുടരുകയാണ്.

രക്ഷപ്പെടാന്‍ ഇടയില്ല

ഇനിയൊരു തിരിച്ചുവരവ് ദാവൂദിന് ഉണ്ടാവില്ലെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. അടുത്തിടെ മിയാന്‍ദാദ് നടത്തിയ പാര്‍ട്ടിയില്‍ ദാവൂദ് പങ്കെടുത്തിരുന്നു എന്ന വിവരവും രഹസ്യാന്വേഷണ ഏജന്‍സികള്‍ കള്ളിക്കളയുകയാണ്.

കടുത്ത സുരക്ഷ

ദാവൂദിനെ പ്രവേശിപ്പിച്ചിട്ടുള്ള കറാച്ചിയിലെ അഗാ ഖാന്‍ ആശുപത്രിയ്ക്ക് പുറത്ത് കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പക്ഷേ പാകിസ്താനും വിവരങ്ങളൊന്നും പുറത്ത് വിടുന്നില്ല.

ഡി കമ്പനിയില്‍ സഹോദരന്‍

ദാവൂദ് ഇബ്രാഹിം തുടക്കമിട്ട ക്രൈം സിന്‍ഡിക്കേറ്റ് ഡി കമ്പനി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ദാവൂദിന്റെ സഹോദരന്‍ അനീസ് ഡി കമ്പനിയുടെ നേതൃത്വം ഏറ്റെടുത്തതോടെ ദാവൂദിന്റെ രോഗാവസ്ഥയുടെ ഗൗരവം ആണ് പുറത്ത് വരുന്നത്.

പാകിസ്താന്‍ പറയില്ല

ദാവൂദ് ഇബ്രാഹിം തങ്ങളുടെ രാജ്യത്തുണ്ടെന്ന് ഇതുവരെ അംഗീകരിക്കാത്തവരാണ് പാകിസ്താന്‍. ഇന്ത്യയുടെ ആവശ്യങ്ങളെല്ലാം തന്നെ പാകിസ്താന്‍ ഇത് പറഞ്ഞ് നിരാകരിച്ചിട്ടും ഉണ്ട്. അതുകൊണ്ട് തന്നെ പാകിസ്താന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണം പ്രതീക്ഷിക്കാന്‍ പറ്റില്ല.

ആരാവും അവകാശി

ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സംഘം ഇനി ആരുടെ കീഴില്‍ ആകും എന്ന കാര്യത്തിലും തര്‍ക്കമുണ്ട്. ഇപ്പോള്‍ തന്നെ അവകാശിയുടെ കാര്യത്തില്‍ തര്‍ക്കം തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പക്ഷേ ഇക്കാര്യത്തില്‍ പോലും ഐഎസ്‌ഐ ആയിരിക്കും അന്തിമ തീരുമാനം എടുക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

മോസ്റ്റ് വാണ്ടഡ്

ഇന്റര്‍പോള്‍ തിരയുന്ന കൊടും ഭീകരന്‍ ആണ് ദാവൂദ് ഇബ്രാഹം. ലോകത്തിലെ തന്നെ ഏറ്റവും ഭീകരനായ പിടികിട്ടാ പുള്ളികളില്‍ മൂന്നാമനാണ് ദാവൂദ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+