Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയേയും 'ഉപയോഗിച്ച്' ദാവൂദ് ഇബ്രാഹിം... അമ്പരക്കും ഡി കമ്പനിയുടെ ഈ രഹസ്യങ്ങള്‍ കേട്ടാല്‍

ദില്ലി: ദാവൂദ് ഇബ്രാഹിമിനെ പിടികൂടി ഇന്ത്യയില്‍ കൊണ്ടുവരിക എന്നത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രസ്റ്റീജ് വിഷയം ആണ്. അതിന് വേണ്ടി ഒരുപാട് ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നുപോലും വിജയിച്ചില്ല.

എന്തായാലും ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കര്‍ ഇപ്പോള്‍ പോലീസ് പിടിയില്‍ ആണ്. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലാണ് കസ്‌കര്‍ അറസ്റ്റിലായിട്ടുള്ളത്.

കസ്‌കറില്‍ നിന്ന് ഇപ്പോള്‍ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പോലും എങ്ങനെയാണ് ദാവൂദ് ഇബ്രാഹിം ഉപയോഗപ്പെടുത്തിയിരുന്നത് എന്നാണ് വെളിവാകുന്നത്.

കസ്‌കര്‍ അറസ്റ്റില്‍

കസ്‌കര്‍ അറസ്റ്റില്‍

ദാവൂദ് ഇബ്രാമിന്റെ സഹോദരന്‍ ആയ ഇഖ്ബാല്‍ കസ്‌കര്‍ ആണ് ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയില്‍ ഉള്ളത്. കസ്‌കറില്‍ നിന്ന് ദാവൂദിനെ കുറിച്ചും ഡി കമ്പനിയെ കുറിച്ചും ഉള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

മോദി- രഹസ്യ കോഡ്

മോദി- രഹസ്യ കോഡ്

ദാവൂദ് ഇബ്രാഹിം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും രഹസ്യ കോഡ് ആയി ഉപയോഗിച്ചിരുന്നു. 'ദില്ലി' യും ദാവൂദിന്റെ കോഡുകളില്‍ ഒന്നായിരുന്നു.

ഛോട്ടാ ഷക്കീലും മോദിയും?

ഛോട്ടാ ഷക്കീലും മോദിയും?

ഛോട്ടാ ഷക്കീലും നരേന്ദ്ര മോദിയും തമ്മില്‍ എന്ത് ബന്ധം? പക്ഷേ, ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി പല ഓപ്പറേഷനുകളിലും ഛോട്ടാ ഷക്കീലിനെ മോദി എന്ന രഹസ്യ കോഡ് ഉപയോഗിച്ചായിരുന്നു വിശേഷിപ്പിച്ചിരുന്നത്.

ദില്ലിയും കറാച്ചിയും

ദില്ലിയും കറാച്ചിയും

ദില്ലി എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ സ്വാഭാവികമായും ഇന്ത്യയില്‍ ആരും സംശയിക്കില്ല. അത് തന്നെയാണ് ഡി കമ്പനി ഉപയോഗപ്പെടുത്തിയതും. കറാച്ചിയെ വിശേഷിപ്പിക്കുന്ന രഹസ്യ കോഡ് 'ദില്ലി' എന്നായിരുന്നത്രെ.

ആരാണ് ബഡെ?

ആരാണ് ബഡെ?

ദാവൂദ് ഇബ്രാഹിമിന്റെ പേര് ഇന്ത്യയില്‍ ആശയ വിനിമയം നടത്തുമ്പോള്‍ പ്രശ്‌നമാണ് എന്നറിയാവുന്നതുകൊണ്ട് 'ബഡെ' എന്നാണത്രെ വിശേഷിപ്പിക്കുന്നത്. പോലീസിന് 'ഡബ്ബ' എന്നും.

കോടിക്കും ലക്ഷത്തിനും കോഡ്

കോടിക്കും ലക്ഷത്തിനും കോഡ്

പണത്തിന്റെ കാര്യത്തിലും കോഡ് ഭാഷയാണ് ഉപയോഗിച്ചിരുന്നത്. ഒരു കോടിക്ക് ഏക് ഖോക്ക എന്നും ഒരു ലക്ഷത്തിന് ഏക് ഡബ്ബ എന്നും ആണത്രെ കോഡ് ഭാഷ.

ദാവൂദും സഹോദരനും

ദാവൂദും സഹോദരനും

മറ്റൊരു കാര്യവും ഇഖ്ബാല്‍ കസ്‌കര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ദാവൂദ് ഇബ്രാഹിമും മറ്റൊരു സഹോദരനും പാകിസ്താനിലാണ് ഉള്ളത് എന്നാണത്. ഇവര്‍ രേഖകളൊന്നും ഇല്ലാതെ ദുബായിലേക്ക് യാത്ര ചെയ്തിരുന്നുവെന്നും പറഞ്ഞിട്ടുണ്ട് കസ്‌കര്‍.

അന്വേഷണത്തെ വെല്ലാന്‍

അന്വേഷണത്തെ വെല്ലാന്‍

ദാവൂദ് ഇബ്രാമിനെ സംബന്ധിച്ച അന്വേഷണങ്ങള്‍ ഇപ്പോഴും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്ഡസികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അവരെ പറ്റിക്കാന്‍ വേണ്ടിയാണ് രേഖകള്‍ ഒന്നും ഇല്ലാതെ യാത്ര ചെയ്തിരുന്നത് എന്നാണ് വെളിപ്പെടുത്തല്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+