കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാവൂദിന്റെ ഭാര്യ രഹസ്യമായി ഇന്ത്യയിലെത്തി മടങ്ങി; പോലീസിനെ ഞെട്ടിച്ച് വെളിപ്പെടുത്തല്‍

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യ ഇന്ത്യയിലെത്തി പാക്കിസ്ഥാനിലേക്ക് തിരിച്ചുപോയതായി വെളിപ്പെടുത്തല്‍. കഴിഞ്ഞദിവസം പോലീസ് പിടിയിലായ ദാവൂദിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറാണ് പോലീസിനെ ഞെട്ടിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. പ്രായമായ പിതാവിനെ കാണാനായിരുന്നു അവരെത്തിയതെന്നും കസ്‌കര്‍ പറഞ്ഞു.

താനെ പോലീസിന്റെ ചോദ്യം ചെയ്യലിലാണ് കസ്‌കറിന്റെ വെളിപ്പെടുത്തല്‍. ദാവൂദിന്റെ ഭാര്യ മെഹജാബിന്‍ ഷെയ്ക്ക് രഹസ്യമായാണ് ഇന്ത്യയിലെത്തിയതും മടങ്ങിയതും. ഇന്ത്യന്‍ രഹസ്യ പോലീസിന് ഇതേക്കുറിച്ച് സൂചനപോലും ലഭിച്ചില്ലെന്നും കസ്‌കര്‍ പറഞ്ഞു. ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന് കഴിഞ്ഞദിവസം കസ്‌കര്‍ മൊഴി നല്‍കിയിരുന്നു.

dawood3


ദാവൂദിന്റെ കറാച്ചിയിലെ നാല് വിലാസങ്ങളും ഇയാള്‍ കൈമാറിയിട്ടുണ്ട്. ദാവൂദിന്റെ മറ്റൊരു സഹോദരന്‍ അനീസ് ഇബ്രാഹിം, അടുത്ത സഹായി ഛോട്ടാ ഷക്കീല്‍ തുടങ്ങിയവരും പാക്കിസ്ഥാനില്‍ പോഷ് ഏരിയയില്‍ താമസിക്കുന്നുണ്ട്. അനീസ് ഇബ്രാഹിം മുംബൈയിലെ ബന്ധുക്കളെ ഫോണില്‍ വിളിക്കാറുണ്ടെന്നും കസ്‌കര്‍ പറഞ്ഞു.

ദാവൂദ് രോഗബാധിതനാണെന്ന റിപ്പോര്‍ട്ട് കസ്‌കര്‍ തള്ളിക്കളഞ്ഞു. താനെയിലെ പ്രമുഖ വ്യവസായിയെ ഭീഷണിപ്പെടുത്തിയതിന്റെ പേരിലാണ് കസ്‌കറിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ 2003ല്‍ ദുബായില്‍ നിന്നാണ് ഇന്ത്യയിലെത്തിയത്. കസ്‌കറിനെതിരെ മറ്റു കേസുകളില്‍ ഇന്ത്യയില്‍ നിലവിലില്ലെന്നാണ് റിപ്പോര്‍ട്ട്.

English summary
Dawood’s wife was in Mumbai last year to meet her father, Kaskar tells police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X