കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ ഭയാനകമായ നിശബ്ദത; തരംഗമായി മോദിയുടെ ചിത്രം, വാഗ്ദാനം നിറവേറ്റിയെന്ന് അടിക്കുറിപ്പ്

Google Oneindia Malayalam News

ദില്ലി: 70 വര്‍ഷമായി കശ്മീര്‍ അനുഭവിച്ചിരുന്ന പ്രത്യേക പരിരക്ഷ നരേന്ദ്ര മോദി സര്‍ക്കാര്‍ എടുത്തുകളഞ്ഞപ്പോള്‍ പല കോണുകളില്‍ നിന്ന് ഉയര്‍ന്ന അഭിപ്രായം, സംസ്ഥാനം പ്രതിഷേധത്തില്‍ ജ്വലിക്കുമെന്നതാണ്. മേഖല സംഘര്‍ഷഭരിതമാകുമെന്നും ചിലര്‍ ആശങ്കപ്പെട്ടു. ആഭ്യന്തര മന്ത്രി അമിത് ഷാ സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ച് 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ കശ്മീര്‍ ശാന്തമാണ്.

ഈ ശാന്തത ഭയാനകമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. പക്ഷേ, ബിജെപി കേന്ദ്രങ്ങള്‍ സന്തോഷത്തിലാണ്. അവര്‍ മോദിയുടെ പഴയ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയണമെന്നാവശ്യപ്പെട്ട് മോദി സമരം നടത്തുന്ന ചിത്രമാണിത്. വാഗ്ദാനം നിറവേറ്റി എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്.

കശ്മീര്‍ ശാന്തം

കശ്മീര്‍ ശാന്തം

കശ്മീര്‍ ശാന്തമാണ് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സര്‍ക്കാരിനെതിരെ പ്രതിഷേധം നടക്കാറുള്ള താഴ്‌വരയില്‍ പുതിയ പശ്ചാത്തലത്തില്‍ ഇതുവരെ പ്രകടനങ്ങള്‍ നടന്നിട്ടില്ല. ഈ മേഖലയില്‍ കൂടുതല്‍ സൈന്യത്തെ ഇറക്കി പട്രോളിങ് ശക്തമാക്കിയിരിക്കുകയാണ്.

ദില്ലിയില്‍ കാര്യങ്ങള്‍ക്ക് വേഗത കൂടി

ദില്ലിയില്‍ കാര്യങ്ങള്‍ക്ക് വേഗത കൂടി

കശ്മീര്‍ ശാന്തമാണ്. യാതൊരു പ്രശ്‌നങ്ങളുമില്ല. പ്രതിഷേധവും നടക്കുന്നില്ല. ജനങ്ങള്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ തെരുവുകളിലുണ്ട്- എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ദില്ലിയില്‍ കാര്യങ്ങള്‍ക്ക് വേഗത കൂടി. രാജ്യസഭ കടന്ന കശ്മീര്‍ ബില്ല് ലോക്‌സഭയില്‍ അമിത് ഷാ അവതരിപ്പിച്ചു.

അജിത് ഡോവല്‍ കശ്മീരില്‍

അജിത് ഡോവല്‍ കശ്മീരില്‍

ശ്രീനഗറില്‍ ആശയ വിനിമയ സംവിധാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ആര്‍ക്കും പരസ്പരം ബന്ധപ്പെടാന്‍ സാധിക്കില്ല. സാഹചര്യം അവലോകനം ചെയ്യാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കശ്മീരിലെത്തി. താഴ്‌വരയിലും അദ്ദേഹം സന്ദര്‍ശനം നടത്തും. കശ്മീരിലെ രാഷ്ട്രീയ നേതാക്കളെല്ലാം അറസ്റ്റിലാണ്.

Recommended Video

cmsvideo
കാശ്മീര്‍ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ലോകരാജ്യങ്ങള്‍
മോദിയുടെ പഴയ ചിത്രം

മോദിയുടെ പഴയ ചിത്രം

അതേസമയം, ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് മോദിയുടെ പഴയ ചിത്രം പങ്കുവെച്ചു. കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളയണം എന്നാവശ്യപ്പെട്ട് മോദി വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രതിഷേധത്തിന്റേതാണ് ചിത്രം. വാഗ്ദാനം മോദി നിറവേറ്റിയിരിക്കുന്നു എന്നാണ് രാം മാധവിന്റെ അടിക്കുറിപ്പ്. ഇത് വ്യാപരമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

കശ്മീരിനെ വിഭജിച്ചു; രണ്ടു കേന്ദ്രഭരണ പ്രദേശങ്ങള്‍, കശ്മീരില്‍ ഇനി ദില്ലി മോഡല്‍ ഭരണംകശ്മീരിനെ വിഭജിച്ചു; രണ്ടു കേന്ദ്രഭരണ പ്രദേശങ്ങള്‍, കശ്മീരില്‍ ഇനി ദില്ലി മോഡല്‍ ഭരണം

English summary
Day after Article 370: No agitations held in Kashmir, BJP posted Modi Old Photo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X