കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നയിക്കണമെന്ന് പാര്‍ട്ടികള്‍; രാഹുല്‍ പ്രധാനമന്ത്രിയാകണമെന്നും ആവശ്യം, ട്രെന്‍ഡ് മാറി

Google Oneindia Malayalam News

ദില്ലി: ദേശീയ തലത്തില്‍ രാഷ്ട്രീയ ട്രെന്‍ഡ് മാറുന്നു. കോണ്‍ഗ്രസ് മുന്നില്‍ നിന്ന് പ്രതിപക്ഷ സഖ്യത്തെ നയിക്കണമെന്ന് പ്രമുഖ പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെടുന്നു. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ പ്രതിപക്ഷ സംഗമം നടന്നതിന് തൊട്ടടുത്ത ദിവസമാണ് പ്രതിപക്ഷ നേതാക്കള്‍ കോണ്‍ഗ്രസ് നയിച്ചാല്‍ മതിയെന്ന് നിലപാട് വ്യക്തമാക്കിയത്. മാത്രമല്ല, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്.

രാഷ്ട്രീയ നീക്കങ്ങള്‍ കോണ്‍ഗ്രസിന്റെ കോര്‍ട്ടിലേക്ക് വരികയാണെന്ന സൂചനയാണ് ഇതുവഴി ലഭിക്കുന്നത്. രണ്ടു പാര്‍ട്ടികളാണ് ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്. കൂടുതല്‍ പാര്‍ട്ടികള്‍ സമാനമായ ആവശ്യം ഉന്നയിച്ചാല്‍ ദേശീയ തലത്തില്‍ ട്രെന്‍ഡ് മാറും. രാഹുലും മോദിയും തമ്മിലുള്ള പോരാട്ടമായി മാറും....

 ഏറ്റവും അനിയോജ്യമായ പാര്‍ട്ടി

ഏറ്റവും അനിയോജ്യമായ പാര്‍ട്ടി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ നയിക്കാന്‍ ഏറ്റവും അനിയോജ്യമായ പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. കൂടുതല്‍ പ്രാദേശിക പാര്‍ട്ടികളെ ഉള്‍ക്കൊള്ളാനും വിശാലമായ സഖ്യമുണ്ടാക്കാനും കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂവെന്നും തേജസ്വി യാദവ് വ്യക്തമാക്കി. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

വന്‍ നേട്ടമുണ്ടാകും

വന്‍ നേട്ടമുണ്ടാകും

കോണ്‍ഗ്രസാണ് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വലിയ പാര്‍ട്ടി. പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിന് കീഴില്‍ അണിനിരന്നാല്‍ ദേശീയ തലത്തില്‍ വന്‍ നേട്ടമുണ്ടാകും. കോണ്‍ഗ്രസ് സുപ്രധാന പങ്ക് വഹിക്കണമെന്ന് പറയുന്നതില്‍ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഓരോ സംസ്ഥാനത്തിനുമുള്ള വ്യത്യസ്തമായ യാഥാര്‍ഥ്യങ്ങള്‍ കോണ്‍ഗ്രസ് ഉള്‍ക്കൊള്ളണമെന്നും തേജസ്വി യാദവ് പറഞ്ഞു.

കോണ്‍ഗ്രസ് ചെയ്യേണ്ടത്

കോണ്‍ഗ്രസ് ചെയ്യേണ്ടത്

ദേശീയ തലത്തില്‍ ഐക്യനിര കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസ് വിചാരിച്ചാല്‍ സാധിക്കും. കാരണം കോണ്‍ഗ്രസിന് എല്ലാ സംസ്ഥാനത്തും സ്വാധീനമുണ്ട്. വിശാല മനസോടെ കോണ്‍ഗ്രസ് കാര്യങ്ങള്‍ പരിഗണിക്കുകയും വേണമെന്നും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ തേജസ്വി കൂട്ടിച്ചേര്‍ത്തു. ബിഹാറില്‍ കോണ്‍ഗ്രസ്-ആര്‍ജെഡി സീറ്റ് വിഭജന ചര്‍ച്ച പുരോഗമിക്കുകയാണ്.

ചില സംസ്ഥാനങ്ങളില്‍

ചില സംസ്ഥാനങ്ങളില്‍

കോണ്‍ഗ്രസിന് സ്വാധീനം കുറവുള്ള സംസ്ഥാനത്ത് പ്രാദേശിക കക്ഷികളെ കോണ്‍ഗ്രസ് മുന്നില്‍ നിര്‍ത്തണം. ജയസാധ്യത മുന്നില്‍ കണ്ട് മാത്രമാകണം സീറ്റ് വിഭജനമെന്നും തേജസ്വി പറഞ്ഞു. 2014ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 44 സീറ്റാണ് ലഭിച്ചത്. തൃണമൂലിന് 34ഉം. എസ്പിക്ക് അഞ്ച് സീറ്റ് മാത്രമാണ് കിട്ടിയത്. ആര്‍ജെഡിക്ക് നാല് സീറ്റും.

ഉത്തര്‍പ്രദേശ് സഖ്യം- മറുപടി ഇങ്ങനെ

ഉത്തര്‍പ്രദേശ് സഖ്യം- മറുപടി ഇങ്ങനെ

ഉത്തര്‍ പ്രദേശില്‍ ബിഎസ്പി-എസ്പി സഖ്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ തേജസ്വിയുടെ പ്രതികരണം ഇങ്ങനെ- കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താതെയാണ് യുപിയില്‍ പ്രതിപക്ഷം സഖ്യമുണ്ടാക്കിയത്. എന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താനാണ് അവരുടെ കൂട്ടായ്മ. ബിജെപിയെ പരാജയപ്പെടുത്താന്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും തേജസ്വി പറഞ്ഞു.

 ഗുണം ചെയ്യാത്ത നീക്കം

ഗുണം ചെയ്യാത്ത നീക്കം

മമതാ ബാനര്‍ജി ശനിയാഴ്ച കൊല്‍ക്കത്തയില്‍ നടത്തിയ റാലിയില്‍ തേജസ്വി യാദവും പങ്കെടുത്തിരുന്നു. ബിജെപിയെ എതിര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് മമത സമ്മേളനം നടത്തിയത്. എന്നാല്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താതെ സഖ്യം രൂപീകരിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇത് ഗുണം ചെയ്യില്ലെന്ന് തേജസ്വി യാദവ് പറയുന്നു.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം

അതേസമയം, കോണ്‍ഗ്രസ് പ്രതിപക്ഷ സഖ്യത്തിന് നേതൃത്വം നല്‍കണമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നും തമിഴ്‌നാട്ടിലെ ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. സ്റ്റാലിനും കൊല്‍ക്കത്തയിലെ റാലിയില്‍ പങ്കെടുത്തിരുന്നു. തമിഴ്‌നാട്ടുകാരുടെ ആഗ്രഹമാണ് താന്‍ ഉന്നയിക്കുന്നതെന്നും സ്റ്റാലിന്‍ ഞായറാഴ്ച പറഞ്ഞു.

ചെന്നൈയില്‍ വന്ന വേളയിലും

ചെന്നൈയില്‍ വന്ന വേളയിലും

രാഹുല്‍ ഗാന്ധി ചെന്നൈയില്‍ വന്ന വേളയിലും സ്റ്റാലിന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. അതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു. തമിഴ് ജനതുയെട ആഗ്രഹമാണിത്. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയെ തീരുമാനിക്കാമെന്നാണ് ബംഗാളില്‍ ചേര്‍ന്ന പ്രതിപക്ഷ യോഗത്തിന്റെ ധാരണ. അത് അവരുടെ ആഗ്രഹമാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട്ടില്‍ നിന്ന് മല്‍സരിക്കണം

തമിഴ്‌നാട്ടില്‍ നിന്ന് മല്‍സരിക്കണം

കഴിഞ്ഞ മാസം കെ കരുണാധിനിധിയുടെ പ്രതിമ അനാഛാദന ചടങ്ങ് ചെന്നൈയില്‍ നടന്നിരുന്നു. ഈ യോഗത്തിന് രാഹുല്‍ ഗാന്ധിയും എത്തിയിരുന്നു. യോഗത്തില്‍ പ്രസംഗിക്കവെയാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് സ്റ്റാലിന്‍ പറഞ്ഞത്. രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടില്‍ നിന്ന് മല്‍സരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തെ രക്ഷിക്കണം

രാജ്യത്തെ രക്ഷിക്കണം

ഫാഷിസ്റ്റുകളെ പരാജയപ്പെടുത്താന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കും. മികച്ച ഭരണം കാഴ്ചവെക്കാനും രാഹുലിന് സാധിക്കും. പ്രതിപക്ഷ പാര്‍ട്ടികളെ ശക്തിപ്പെടുത്തി കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നേതൃത്വം നല്‍കണം. രാജ്യത്തെ രക്ഷിക്കണമെന്നും സ്റ്റാലിന്‍ പ്രസംഗിച്ചു.

മറ്റു ചില നേതാക്കളും

മറ്റു ചില നേതാക്കളും

നേരത്തെ സമാനമായ ആവശ്യം മറ്റുചില പ്രതിപക്ഷ നേതാക്കളും ഉന്നയിച്ചിരുന്നു. ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയും എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും പരോക്ഷമായി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ലയും കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്ന അഭിപ്രായമുള്ള നേതാവാണ്.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മിലടിച്ചു; തല പൊട്ടിയ എംഎല്‍എ ആശുപത്രിയില്‍, കര്‍ണാടക റിസോര്‍ട്ടില്‍ കലഹംകോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മിലടിച്ചു; തല പൊട്ടിയ എംഎല്‍എ ആശുപത്രിയില്‍, കര്‍ണാടക റിസോര്‍ട്ടില്‍ കലഹം

English summary
Day After Attending Mamata’s Rally, Tejashwi Yadav Says Congress Best Option to Lead Anti-BJP Alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X