കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുലി ഓടി കയറിയത് വീട്ടിലേക്ക്; പിന്നീട് നടന്നത് 22 കാരന്റെ ധീരപ്രവൃത്തി, ഞെട്ടിക്കുന്ന വീഡിയോ!

  • By Akshay
Google Oneindia Malayalam News

ദില്ലി: വീട്ടിനുള്ളില്‍ കയറിയ പുലിയെ പന്ത്രണ്ട് മണിക്കൂറത്തെ പരിശ്രമത്തനുള്ളില്‍ പിടികൂടിയത് 22 കാരന്‍. ഉത്തര്‍പ്രദേശ്-ദില്ലി അതിര്‍ത്തിയിലുള്ള ഭോപ്പുരയിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയോടെയാണ് ഭോപ്പുരയിലെ ഗ്രാമത്തില്‍ പുലി എത്തിയത്.

പുലിയുടെ ആക്രമണത്തില്‍ 14 വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ടു വീലറില്‍ വരികയായിരുന്ന 30 കാരനായ ബിട്ടു കുമാറിനെയും ആക്രമിച്ചിരുന്നു. തുടര്‍ന്ന് പുലി ധരം സിങ് പ്രജാപതിയുടെ വീടിനകത്തേക്ക് കടക്കുകയായിരുന്നു. ഇതുകണ്ട ധരംപാലിന്റെ അനന്തരവന്‍ അങ്കിത് പുറകെ പോയി വാതില്‍ അടയ്ക്കുകയായിരുന്നു.

 പോലീസ്

പോലീസ്

നാട്ടില്‍ പുലി ഇറങ്ങിയതറിഞ്ഞ് സാഹിബാബാദ് പോലീസ് സ്‌റ്റേഷനില്‍ നിന്നും ഉദ്യോഗസ്ഥരും, മൃഗസംരക്ഷകരും, ജില്ലാ ഭരണകൂടവും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതരും എത്തിയിരുന്നു.

 ഭക്ഷണം കഴിച്ചില്ല

ഭക്ഷണം കഴിച്ചില്ല

നാട്ടുകള്‍ കോഴി കഷണങ്ങള്‍ വീട്ടിനകത്തേക്ക് ഇട്ടിരുന്നെങ്കിലും പുലി അതൊന്നും കഴിക്കാന്‍ തയ്യാറായിരുന്നില്ല. പുറത്തു നിന്നുള്ള ശബ്ദം കേട്ട് പുലി ഭയപ്പെട്ടിരുന്നതായി നാട്ടുകാര്‍ൃ പറഞ്ഞു.

 ഫോറസ്റ്റ് അധികൃതര്‍

ഫോറസ്റ്റ് അധികൃതര്‍

മീററ്റില്‍ നിന്നെത്തിയ ഫോറസ്റ്റ് അധികൃതര്‍ വീതിലിനു പുറത്തായി വലിയ ഇരുമ്പ് കൂട് വച്ചു. തുടര്‍ന്ന ചുമരില്‍ ദ്വാരമുണ്ടാക്കി അതുവഴി ലാത്തി ഉള്ളിലേക്കിട്ട് പുലിയെ പുറത്തിറക്കാന്‍ ശ്രമിക്കുകായിരുന്നു.

 മയക്കുവെടി വച്ചു

മയക്കുവെടി വച്ചു

കുറച്ച് സമയത്തിനുള്ളില്‍ തന്നെ പുലി ചാടി പുറത്തേക്ക് എത്തുകയും കൂടിനുള്ളിലാകുകയും ചെയ്തു. അതിന് ശേഷം മയക്കുവെടി വെക്കുകയായിരുന്നു.

 അങ്കിത്

അങ്കിത്

കോളേജില്‍ എന്‍സിസിയില്‍ നിന്ന് കകിട്ടിയ പരിശീലനമാണ് പുലിയ പിടിക്കാന്‍ സഹായിച്ചതെന്ന് അങ്കിത് പറഞ്ഞു. ജനങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളിലേക്ക് എത്തുന്ന വന്യമൃഗങ്ങളെ എങ്ങിനെ പിടികൂടണമെന്ന് പരിശീലനം നല്‍കിയിരുന്നു.

 ക്ലാസിലെ ഓര്‍മ്മ

ക്ലാസിലെ ഓര്‍മ്മ

വന്യമൃഗങ്ങളെ കണ്ടാല്‍ അവയെ വീടിനുള്ളിലോ അടച്ചിട്ട സ്ഥലത്തേക്കോ എത്തിക്കണം. ഈ ഓര്‍മ്മയിലാണ് പുലി അങ്കിളിന്റെ വീട്ടില്‍ കടന്നയുടനെ വാതില്‍ പൂട്ടിയതെന്നും അങ്കിത് പറഞ്ഞു.

ആക്രമിക്കുമായിരുന്നു

അങ്കിത് പുലിയെ പിടികൂടിയില്ലെങ്കില്‍ നിരവധി ആളുകളെ പുലി ആക്രമിച്ചേനെ. ചിലപ്പോള്‍ ആരെയെങ്കിലും കൊല്ലുകയും ചെയ്യുമായിരുന്നെന്ന് ജനങ്ങള്‍ പറയുന്നു.

English summary
A day after a leopard allegedly strayed into a house on the UP-Delhi border, leading to a wild chase by foresters, policemen and the district administration all through the night, officials from the forest department rescued the animal early Friday morning from inside the house it was locked inside.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X