കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ വിമര്‍ശനത്തിന് പിന്നാലെ വെന്റിലേറ്ററിന്റേയും സാനിറ്റൈസറിന്റേയും കയറ്റുമതി നിരോധിച്ചു

  • By Anupama
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വെന്റിലേറ്റര്‍, ഐസിയു ഉപകരണങ്ങള്‍, സാനിറ്റെെസര്‍ എന്നിവയുടെ കയറ്റുമതി നിര്‍ത്തി വെച്ചു. ഇവയുടെ കയറ്റുമതി നിരോധിച്ചുകൊണ്ട് വാണിജ്യ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. മാര്‍ച്ച് 19 ന് സര്‍ക്കാര്‍ മാസ്‌ക്കുകളുടേയും മാസ്‌ക്കുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടേയും കയറ്റുമതി നിര്‍ത്തിയിരുന്നു.

നേരത്തെ മാസ്‌ക്കുകളുടേയും വെന്റിലേറ്ററുകളുടേയും കയറ്റുമതി നിര്‍ത്താന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതില്‍ വീഴ്ച്ച വരുത്തിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

coronavirus

'ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം ഉണ്ടായിട്ടും വെന്റിലേറ്റര്‍, മാസ്‌ക് എന്നിവയുടെ എന്നിവ സൂക്ഷിക്കുന്നതിന് പകരം അത് കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കി. നമുക്ക് ഇവയൊക്കെ ആവശ്യത്തിന് ഉണ്ടായിരുന്നോ? ഏത് തരം ശക്തിയാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത് ? ഇതൊരു ക്രിമിനല്‍ ഗൂഢാലോചനയല്ലേ?' എന്നായിരുന്നു രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ത്തിയ വിമര്‍ശനം.

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇവിടെയുള്ള 40000 വര്‍ക്കിംഗ് വെന്റിലേറ്റര്‍ അപര്യാപ്തമാവുമെന്ന് വിദഗ്ധര്‍ പറഞ്ഞതോടെയാണ് രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയത്. രോഗം ബാധിച്ചവരില്‍ 5 ശതമാനം പേരെ ശ്വാസസംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്നത് കൊണ്ട് ഐ.സി.യുവില്‍ കഴിയുന്നുണ്ട്.

രാജ്യത്ത് ഇതുവരേയും 500 ലധികം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 10 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്ത് 80 ലധികം നഗരങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തില്‍ ഇന്ന് പുതുതായി
19 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിലെ കൊവിഡ് കേസുകളുടെ എണ്ണം 100 കടന്നു. 105 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുളളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ കാസര്‍കോട് ജില്ലക്കാരാണ്. 2 പേര്‍ കോഴിക്കോട് ഉളളവരും. 8 ദുബായില്‍ നിന്ന് വന്നവരാണ്. ഒരാള്‍ ഖത്തറില്‍ നിന്നും മറ്റൊരാള്‍ ഇംഗ്ലണ്ടില്‍ നിന്നും വന്നവരാണ്. ബാക്കിയുളള മൂന്ന് പേര്‍ കൊറോണ രോഗികളുമായുളള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധയേറ്റവരാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 72460 പേര്‍ നിരീക്ഷണത്തിലുണ്ട്. 71994 പേര്‍ വീട്ടില്‍ നിരീക്ഷണത്തിലും 466 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുമാണ്. ഇന്ന് മാത്രം 164 പേരെ കൊവിഡ് ലക്ഷണങ്ങളുമായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 4516 സാംപിളുകളാണ് പുതുതായി പരിശോധനയ്ക്ക് അയച്ചിട്ടുളളത്.

English summary
Day after Congress uproar, govt bans export of ventilators, sanitizer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X