ബലാത്സംഗ കേസിലെ പ്രതിയെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു
ഹൈദരാബാദ്: 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ യുവാവിനെ നാട്ടുകാര്‍ പൊതു നിരത്തിലിട്ട് മര്‍ദിച്ച് കൊലപ്പെടുത്തി. പ്രതിയെ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് പുറത്തുകൊണ്ടുവന്നശേഷം പൊതു നിരത്തിലിട്ട് കൊലപ്പെടുത്തുകയായിരുന്നു. ഹൈദരാബാദിലെ എലൂറു പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.
സുരേഷ് എന്നയാളാണ് നാട്ടുകാരുടെ മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ശരീരം ഇയാള്‍ ഒരു പട്ടിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം നാട്ടുകാര്‍ പ്രകടനമായെത്തി പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചിരുന്നു. അടുത്ത ദിവസം നേരം വെളുക്കുന്നതുവരെ പ്രതിഷേധം തുടര്‍ന്നു.
രാവിലെ പ്രതിയുടെ വീട് തല്ലിത്തകര്‍ത്ത രോക്ഷാകുലരായ നാട്ടുകാര്‍ പോലീസ് സ്‌റ്റേഷനിലെത്തി യുവാവിനെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പോലീസ് തയ്യാറാകാതിരുന്നതോടെ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച നാട്ടുകാര്‍ പ്രതിയെ വലിച്ചിഴച്ച് പുറത്തിട്ട് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications