കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീർ വിഷയം; ഇന്ത്യയെ വിമർശിച്ച് ഇസ്ലാമിക് രാഷ്ട്രങ്ങളുടെ പ്രമേയം, തിരിച്ചടിച്ച് ഇന്ത്യ

Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യയെ വിമർശിച്ച് ഇസ്ലാമിക് രാഷ്ട്രങ്ങളുടെ പ്രമേയം

ദില്ലി: കശ്മീർ വിഷയത്തിൽ ഇന്ത്യയെ വിമർശിച്ച് ഇസ്ലാമിക് രാജ്യങ്ങളുടെ സമ്മേളനം. കശ്മീർ വിഷയത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തി ഒഐസിയിലെ 57 രാജ്യങ്ങളും ചേർന്ന് പ്രമേയം പാസാക്കി. കശ്മീരിൽ ഇന്ത്യയുടെ കാടത്തം, ഇന്ത്യൻ ഭീകരവാദം, നിയമവിരുദ്ധമായ തടഞ്ഞുവയ്ക്കൽ, ജമ്മുകശ്മീരിൽ നിന്ന് കാണാതാകുന്നവരെ കുറിച്ച് പിന്നീട് വിവരമില്ല തുടങ്ങിയ പരാമർശങ്ങൾ പ്രമേയത്തിലുണ്ട്.

കശ്മീരിൽ ഇന്ത്യ നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് പ്രമേയം ആരോപിക്കുന്നത്. പാക് പിടിയിലായ വിംഗ് കമാൻഡർ അഭിനന്ദനെ വിട്ടയച്ചതിന് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പ്രമേയം പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. ഒഐസി സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പങ്കെടുത്തതിന്റെ പിറ്റേ ദിവസമാണ് ഇന്ത്യയെ വിമർശിച്ച് പ്രമേയം. സുഷമാ സ്വരാജ് പങ്കെടുക്കുന്നതിൽ പ്രതിഷേധിച്ച് പാകിസ്താൻ ഒഐസി സമ്മേളനത്തിൽ നിന്നും വിട്ടുനിന്നിരുന്നു.

oic

ഭീകരതയ്ക്കെതിരെയാണ് ഇന്ത്യയുടെ പോരാട്ടമെന്നും ഏതെങ്കിലും മതത്തിനെതിരല്ലന്നും ഒഐസി സമ്മേളനത്തിൽ സുഷമാ സ്വരാജ് വ്യക്തമാക്കിയിരുന്നു. ഭീകരതയെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരെ എതിർക്കണമെന്നും സുഷമ ആവശ്യപ്പെട്ടിരുന്നു. 17 മിനിറ്റ് നീണ്ട പ്രസംഗത്തിൽ പാകിസ്താന്റെ പേരി പരാമർശിക്കാതെയാണ് സുഷമാ സ്വരാജ് കുറ്റപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഇന്ത്യയെ രൂക്ഷമായി വിമർശിക്കുന്ന പ്രമേയം പാസാക്കിയത്.

ബാലക്കോട്ടില്‍ നിന്ന് മാറ്റിയത് 35 മൃതദേഹങ്ങള്‍, പാകിസ്താന്‍ ആക്രമണത്തെ മറച്ചുവെച്ചത് ഇങ്ങനെബാലക്കോട്ടില്‍ നിന്ന് മാറ്റിയത് 35 മൃതദേഹങ്ങള്‍, പാകിസ്താന്‍ ആക്രമണത്തെ മറച്ചുവെച്ചത് ഇങ്ങനെ

പ്രമേയത്തിനെതിരെ ശക്തമായ ഭാഷയിൽ ഇന്ത്യ മറുപടി നൽകിയിട്ടുണ്ട്. സുഷമാ സ്വരാജിനെ അതിഥിയായി ക്ഷണിച്ചതിൽ സന്തോഷം അറിയിക്കുന്നുവെന്ന് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രാലയം കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നും കശ്മീരിലെ പ്രശ്നങ്ങൾ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും ഓർമപ്പെടുത്തി. എന്നാൽ കശ്മീർ വിഷയത്തിൽ പാകിസ്താന് പിന്തുണ നൽകുന്ന പ്രമേയം പാസാക്കിയാണ് ഒഐസി സമ്മേളനം അവസാനിച്ചതെന്നാണ് പാക് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.

English summary
Day After Sushma Swaraj Speech, Islamic Nations (OIC) Slam India On Kashmir.India was strongly criticised in a resolution adopted by the influential grouping of 57 countries on Kashmir.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X