കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദന്തേവാഡയില്‍ നക്സല്‍ സാന്നിധ്യം: ഡ്രോണില്‍ പകര്‍ത്തിയത് ഞെട്ടിക്കുന്ന ചിത്രങ്ങള്‍!

  • By Desk
Google Oneindia Malayalam News

റായ്പൂര്‍: ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ മാവോയിസ്റ്റ് സാന്നിധ്യത്തിന് കുടുതല്‍ തെളിവുകള്‍ പുറത്ത്. ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയില്‍ നിന്നുള്ള ഫോട്ടോകളാണ് ഇപ്പോള്‍ മാവോയിസ്റ്റ് സാന്നിധ്യം തെളിയിക്കുന്നത്. ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിച്ച് പകര്‍ത്തിയിട്ടുള്ള ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ ഭാഗത്ത് ആധിപത്യം ഉറപ്പിച്ചിട്ടുണ്ട്.

<strong>മുസ്ലിം പള്ളിക്ക് വിഷ്ണുവിന്റെ പേരിടുമെന്ന് ബിജെപി നേതാവ്; ചാനല്‍ ചര്‍ച്ചയില്‍ ഭീഷണി</strong>മുസ്ലിം പള്ളിക്ക് വിഷ്ണുവിന്റെ പേരിടുമെന്ന് ബിജെപി നേതാവ്; ചാനല്‍ ചര്‍ച്ചയില്‍ ഭീഷണി

 ആറ് സ്ഫോടനങ്ങള്‍

ആറ് സ്ഫോടനങ്ങള്‍

നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ നക്സലുകള്‍ ആഹ്വാനം ചെയ്തിരുന്നു. ജനങ്ങള്‍ക്ക് താക്കീത് നല്‍കിക്കൊണ്ട് നക്സലുകള്‍ പോസ്റ്ററുകള്‍ പുറത്തിറക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ പങ്കാളികളാവരുതെന്നാണ് ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള താക്കീത്. ഞായറാഴ്ച മാത്രം ആറ് സ്ഫോടനങ്ങളാണ് ഉണ്ടായിട്ടുള്ളത. ബിഎസ്എഫ് ജവാന്‍ ഉള്‍പ്പെടെ രണ്ട് പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ബീജാപ്പൂര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ബിഎസ്എഫ് ജവാനും കൊല്ലപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം

തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം


ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ നക്സല്‍ സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നക്സലുകള്‍ നടത്തിയ ആക്രമണത്തില്‍ 13 പേര്‍ മരിച്ചിരുന്നു. ഇവരില്‍ എട്ട് പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ്. കഴിഞ്ഞ 10 ദിവസത്തിനിടയില്‍ 300 ഐഇഡിഎസുകളാണ് സുരക്ഷാ സേന കണ്ടെടുത്തത്. തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താനുള്ള നക്സലുകളുടെ നീക്കം തടസ്സപ്പെടുത്താനുള്ള നീക്കമാണ് സുരക്ഷാ സേന നടത്തുന്നത്. നക്സല്‍ ആക്രമണത്തില്‍ ദൂരദര്‍ശന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്.

 കേന്ദ്രസേനയുടെ സാന്നിധ്യം

കേന്ദ്രസേനയുടെ സാന്നിധ്യം

തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി കേന്ദ്ര പാരാമിലിട്ടറി സേനയുള്‍പ്പെടെ ഒരു ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളതെന്ന് ഛത്തീസ്ഗ്ഡ് സ്പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ ഡിഎം അശ്വതി അറിയിച്ചു. 65൦ കമ്പനി പാരാമിലിട്ടറി, ബിഎസ്എഫ്, ഐടിബിപി എന്നീ സേനകളെയാണ് വിശ്വസിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ സുരക്ഷാ സേനയുടെ സാന്നിധ്യവുമുണ്ട്. സംസ്ഥാനത്തെ 650 പോളിംഗ് ബൂത്തുകളില്‍ ഹെലികോപ്റ്ററുകളുടെ സാന്നിധ്യമുണ്ട്. നക്സലുകളുടെ സാന്നിധ്യമുള്ള 18 സീറ്റുകളിലാണ് ആദ്യഘട്ടത്തില്‍ തിര‍ഞ്ഞെടുപ്പ് നടക്കുന്നത്.

English summary
Day ahead of Chhattisgarh polls, Naxals spotted in Dantewada; security tightened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X