Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡേകെയര്‍ പീഡനം: രണ്ട് പേര്‍ അറസ്റ്റില്‍, കുഞ്ഞുങ്ങളോട് ഇങ്ങനെ ക്രൂരത ആകാമോ?

ഡേ കെയര്‍ സെന്ററുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ ഉത്തരവ്

മുംബൈ: പത്ത് മാസം പ്രായമുള്ള പെണ്‍കുട്ടിയെ ഡേകെയര്‍ സെന്ററില്‍ വച്ച് മര്‍ദിച്ച സംഭവത്തില്‍ ഡേ കെയര്‍ ഉടമയും കെയര്‍ ടേക്കറും അറസ്റ്റിലായി. പൂര്‍വ്വ പ്ലേ സ്‌കൂള്‍ ഉടമ പ്രിയങ്ക നിഗം, കെയര്‍ ടേക്കര്‍ അഫ്‌സാന ഷെയ്ഖ് എന്നിവരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്.

Read also: പടക്കം വാങ്ങുന്നതിനും വില്‍ക്കുന്നതിനും വിലക്ക്, സുപ്രീം കോടതി വിധി കേരളത്തിനും ബാധകം!!

കുഞ്ഞിന്റെ നെറ്റിയില്‍ അസ്വാഭാവികമായി കണ്ടെത്തിയ പരിക്കിനെ കുറിച്ച് ഡേ കെയര്‍ സെന്ററില്‍ അന്വേഷിച്ചെങ്കിലും കൃത്യമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ഡോക്ടറെ കാണുകയായിരുന്നു. ബാലപീഡനം നടന്നുവെന്ന സംശയമുയര്‍ന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

Read also: മാവോയിസ്റ്റ് വേട്ട: ടെന്റില്‍ നിന്ന് ലഭിച്ചത് 150 സിംകാര്‍ഡുകളും 32 പെന്‍ഡ്രൈവുകളും

ബാലപീഡനം

ബാലപീഡനം

കുട്ടിയുടെ നെറ്റിയില്‍ കണ്ട മുറിവിനെ കുറിച്ച് ഡേകെയറില്‍ അന്വേഷിച്ചപ്പോള്‍ വ്യക്തമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് കുഞ്ഞിനെ ഡോക്ടറെ കാണിക്കുകയായിരുന്നു. ബാലപീഡനം നടന്നിട്ടുണ്ടാകാമെന്ന ഡോക്ടറുടെ സംശയമാണ് പ്രതികളെ കണ്ടെത്തുന്നതിന് നിര്‍ണായകമായത്.

 സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

ഡോക്ടര്‍ കണ്ടെത്തല്‍ ചൂണ്ടിക്കാണിച്ച് മാതാപിതാക്കളായ രുചിക, രജത് സിന്‍ഹ ദമ്പതികള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഡേകെയര്‍ സെന്ററിലെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് കെയര്‍ ടേക്കര്‍ അഫ്‌സാന ഷെയ്ഖ് കുട്ടികളെ മര്‍ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.

ഡേകെയര്‍ സെന്ററില്‍ വച്ച് ആയ കുട്ടികളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഇതോടെ ഡേ കെയര്‍ സെന്ററുകളില്‍ നിര്‍ബന്ധമായും സിസിടിവി ടിവികള്‍ സ്ഥാപിക്കണമെന്ന് അധികൃതര്‍ ഉത്തരവിടുകയും ചെയ്തു.

ക്രൂരത കുട്ടികളോടോ

ക്രൂരത കുട്ടികളോടോ

ഡേ കെയര്‍ സെന്ററിലെ മറ്റ് കുട്ടികള്‍ ഉറങ്ങുമ്പോള്‍ പരിക്കേറ്റ കുട്ടിയെ അടിയ്ക്കുകയും ചവിട്ടിയ ശേഷം എടുത്തെറിയുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+