വേശ്യാ പരാമര്‍ശം; ബിഎസ്പിക്കെതിരെ ആരോപണവുമായി ദയാശങ്കറിന്റെ ഭാര്യ
ലക്‌നൗ: ബിഎസ്പി നേതാവ് മായവതിയെ വേശ്യയോട് ഉപമിച്ച് കുഴപ്പിത്തിലായ ബിജെപി നേതാവ് ദയാശങ്കറിന്റെ ഭാര്യ ബിഎസ്പി പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തി. ബിഎസ്പി പ്രവര്‍ത്തകരില്‍ നിന്നും ഭീഷണിയുണ്ടെന്നണ് ഭാര്യ സ്വാതിയുടെ പരാതി. തങ്ങള്‍ ഭയത്തോടെയാണ് കഴിയുന്നതെന്നും ഭീഷണിയുണ്ടെന്നും അവര്‍ പറയുന്നു.
കുടുംബത്തിന് നേരിട്ടാണ് ഭീഷണിയുണ്ടായിരിക്കുന്നത്. തന്നോടും മകളോടും ഹാജരാകാനാണ് പ്രവര്‍ത്തകരുടെ ആക്രോശം. ഭര്‍ത്താവിന്റെ പരാമര്‍ശത്തോട് തനിക്ക് യോജിപ്പില്ല. അതേ അവസരത്തില്‍ തനിക്കും കുടുംബത്തിനും നേരെ മോശം വാക്കുകള്‍ പ്രയോഗിക്കാന്‍ ആരാണ് ലൈസന്‍സ് നല്‍കിയതെന്ന് അവര്‍ ചോദിക്കുന്നു.

പതിനൊന്നുകാരിയായ തന്റെ കൊച്ചുമകള്‍ ഭീഷണിയെത്തുര്‍ന്ന് രോഗിയായിരിക്കുകയാണെന്ന് ദയാശങ്കറിന്റെ അമ്മ പറഞ്ഞു. സംഭവത്തില്‍ ഹസ്രത്ഗഞ്ച് പോലീസ് സ്‌റ്റേഷനില്‍ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. ദയാശങ്കറിന്റെ മകള്‍ ഏഴാം ക്ലാസിലും മകന്‍ നാലാം ക്ലാസിലുമാണ് പഠിക്കുന്നത്. വീടിന് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
മായാവതിക്കെതിരെ പരാമര്‍ശം നടത്തിയ ദയാശങ്കര്‍ അറസ്റ്റ് ഭീഷണിയിലാണ്. പോലീസ് പിന്നാലെ കൂടിയതോടെ ഇദ്ദേഹം നേപ്പാളിലേക്കോ ബിഹാറിലേക്കോ ഒളിവില്‍ പോയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ദയാശങ്കര്‍ കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ സൂചിപ്പിക്കുന്നു.












Click it and Unblock the Notifications