കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനം! എംഎല്‍എ കരുണാസിനെ അറസ്റ്റ് ചെയ്തു

  • By Aami Madhu
Google Oneindia Malayalam News

തമിഴ്നാട് മുഖ്യമന്ത്രി ഇ പളനി സ്വാമിക്കെതിരെ ജാതി പറഞ്ഞ് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ എഐഎഡിഎംകെ എംഎല്‍എയും നടനുമായ കരുണാസിനെ പോലീസ് അറസ്റ്റ് ചെയ്തു. വളളുവര്‍ കോട്ടത്ത് നടന്ന പൊതുപരിപാടിക്കിടെയാണ് മുഖ്യമന്ത്രിക്കെതിരായി കരുണാസ് സംസാരിച്ചത്.സാലിഗ്രാമത്തിലെ വസതിയില്‍ വെച്ചാണഅ പോലീസ് കരുണാസിനെ അറസ്റ്റ് ചെയ്തത്.

karunas-in--600-24-1477308958-1537698542.jpg -Pro

സപ്തംബര്‍ 16 ന് മുക്കുലേതാര്‍ പുലി പട എന്ന പേരില്‍ മുഖ്യമന്ത്രിക്കെതിരെ കരുണാസ് പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് സമുദായ പരാമര്‍ശം നടത്തിയത്. സംഭവം വിവാദമായതോടെ കരുണാസ് ഖേദം പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ ഒ പനീര്‍ശെല്‍വത്തേയും ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനേയും കുറിച്ച് കരുണാസ് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിരുന്നു.

45 മിനിറ്റ് നീണ്ട് നില്‍ക്കുന്ന പ്രസംഗത്തിനിടെ തന്‍റെ അനുയായികളോട് കൊലപാതകം ചെയ്ത് വന്നാല്‍ താന്‍ നോക്കിക്കോളാം എന്നുവരെ കരുണാസ് പറഞ്ഞിരുന്നു. വിവാദപരമായ പ്രസംഗം നടത്തിയതിന് തമിഴ്‌നാട് നാടാര്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കരുണാസിന്റെ സാലിഗ്രമത്തെ വീട് ഉപരോധിച്ചിരുന്നു.

മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തി ശ്രമം, സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കാനുള്ള ശ്രമം, ഗൂഢാലോചന എന്നിവയ്ക്കാണ് കരുണാസിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

English summary
m karunas arrested in chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X