കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദോക്ലാം തർക്കത്തിനു ശേഷം ഇന്ത്യയും ചൈനയും മുഖാമുഖം; നിലവിൽ അതിർത്തിയിൽ സ്ഥിതിഗതികൾ ശാന്തം

വിദേശകാര്യ മന്ത്രാലയ സെക്രട്ടറി പ്രണയ് വര്‍മ്മയും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഏഷ്യന്‍ അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ സിയ ഖിയാനും തമ്മിലായിരുന്നു കൂടിക്കാഴ്ച.

  • By Ankitha
Google Oneindia Malayalam News

ബെയ്ജിങ്: ദോക്ലാം തർക്കത്തിനു ശേഷം ഇന്ത്യ- ചൈന പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി. അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്തിയതായും കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യൻ എംബസി വർത്താക്കുറിപ്പിൽ അറിയിച്ചു. ദോക്ലാമിൽ 72 ദിവസം നീണ്ടു നിന്ന സംഘർഷത്തിനു ശേഷം ഇത് ആദ്യമായാണ് ഇരു രാജ്യങ്ങൾ തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.

കൃത്രിമ ഗർഭധാരണത്തിലൂടെ അമ്മയാകുന്നു മുൻ മിസ് ഇന്ത്യ, ഇത്തവണ എടുത്തത് മൂന്നു വര്‍ഷം ശീതീകരിച്ച അണ്ഡംകൃത്രിമ ഗർഭധാരണത്തിലൂടെ അമ്മയാകുന്നു മുൻ മിസ് ഇന്ത്യ, ഇത്തവണ എടുത്തത് മൂന്നു വര്‍ഷം ശീതീകരിച്ച അണ്ഡം

doklam

ഇന്ത്യൻ വിദേശകാര്യമന്ത്രാലയ സെക്രട്ടറി പ്രണയ് വർമ്മയും ഡിപ്പാർട്ട്മെന്റ് ഓഫ് ഏഷ്യൻ അഫയേഴ്സ് ഡയറക്ടറ്‍ ജനറൽ സിയ ഖിയാനും തമ്മിലായിരുന്നു കൂടിക്കാഴ്ച . അതിർത്തി മേഖലയിലെ സുരക്ഷ വർധിപ്പിക്കുന്നതിനെ കുറിച്ച് ഇരു രാജ്യങ്ങളും ചർച്ച നടത്തിയിരുന്നു.

ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിൽ

ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിൽ

അടുത്ത മാസം റഷ്യയിൽ ഇന്ത്യ- ചൈന- റഷ്യ എന്നീ രാജ്യങ്ങളിലെ മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തും. ഇതിന്റെ ഭാഗമായി ചൈനീസ് വിദേശകാര്യമന്ത്രി ദില്ലിയിലെത്തും. ഇതിന് മുന്നോടിയായിട്ടാണ് അതിർത്തിയിൽ ഇന്ത്യ- ചൈന പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയത്.

 ഡബ്യൂഎംസിസി

ഡബ്യൂഎംസിസി

ഇന്ത്യയും ചൈനയും തമ്മിലുളള അതിർത്തി കാര്യങ്ങൾ ചർച്ച ചെയ്യാനായി 2012 ൽ ഒരു സമിതി രൂപീകരിച്ചിരുന്നു. വർക്കിങ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആന്റ് കോർഡിനേഷൻ ഓൺ ഇന്ത്യ-ചൈന ബോർഡർ അഫേയേർസ് എന്നാണ് സമിതിയുടെ പേര്. ഇതിന്റെ പത്താമത്തെ കൂടിക്കാഴ്ച ചൈനയിലെ ബെയ്ജിങിലാണ് നടന്നത്. അതിർത്തി സുരക്ഷയെ കുറിച്ച് ആശങ്കകളും പരാതിയും ഉയർന്ന പശ്ചാത്തലത്തിലാണ് ഡബ്യൂഎംസിസി രൂപീകരിച്ചത്.

72 ദിവസത്തിനു ശേഷം

72 ദിവസത്തിനു ശേഷം

ദോക്ലാമിൽ 72 ദിവസം നീണ്ടു നിന്ന അതിർത്തി സംഘർഷത്തിനു ശേഷം ഇന്ത്യയും ചൈനയും നേരിൽ കാണുന്നത് ഇതാദ്യമായാണ്. ദോക്ലാമിൽ ചൈന റോഡ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കങ്ങൾ യുദ്ധത്തിൽ അവസാനിക്കുമെന്നാണ് ഏവരുടേയും വിചാരിച്ചിരുന്നത്. എന്നാൽ നിരന്തരമായ സന്ധിസംഭാഷണങ്ങൽക്കൊടുവിൽ വിഷയം ചർച്ച ചെയ്ത് പരിഹരിക്കുകയായിരുന്നു.

ബ്രിക്സ് ഉച്ചകോടി

ബ്രിക്സ് ഉച്ചകോടി

ദോക്ലാം വിഷയം കത്തി നിൽക്കുമ്പോഴായിരുന്നു ഇന്ത്യ പ്രധാനനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റഅ ഷീ ചിങ് പിങ്ങും തമ്മിൽ ബ്രിക്സിൽ കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് പ്രശ്നം പരിഹരിക്കുകയായിരുന്നു. ഇരു രാജ്യങ്ങളും തങ്ങളുടെ സൈന്യങ്ങളെ അതിർത്തിയിൽ നിന്ന് പിൻവലിച്ചിരുന്നു. കഴിഞ്ഞു പോയ അധ്യായങ്ങൾ മറന്നു ഇന്ത്യും ചൈനയും പുതിയ അധ്യായം തുറക്കണമെന്ന് ചൈനീസ് നയതന്ത്രജ്ഞൻ ലൂവോ ജാവോഹുയ് ബ്രികിസ് സമ്മേളനത്തിനിടെ നടന്ന ഉഭയകക്ഷിയോഗത്തിൽ പറഞ്ഞു

ദോക്ലാമിൽ റോഡ് നിർമ്മാണം

ദോക്ലാമിൽ റോഡ് നിർമ്മാണം

ദോക്ലാമിൽ ചൈന റോഡുപണി നിർമ്മിക്കാൻ തീരുമാനിച്ചതാണ് പ്രശ്നങ്ങൾ തുടങ്ങാൻ കാരണമായത്. അതിർത്തിയിൽ ചൈന റോഡു നിർമിക്കാൻ തുടങ്ങിയതിന്റെ പിന്നാലെ സംഘർഷങ്ങൾ ആരംഭിക്കുകയായിരുന്നു. ആദ്യം റോഡു നിർമാണത്തിനെതിരെ ഭൂട്ടാനാണ് രംഗത്തെത്തിയത്. ഇവർ ഇന്ത്യയിലെ ചൈനീസ് എംബസിയിൽ എതിർപ്പ് അറിയിക്കുകയും ചെയ്തു. തുടർന്ന് ഇന്ത്യയുടെ സഹായവും അവർ അഭ്യർഥിച്ചു. തുടർന്നാണ് ഇന്ത്യ ചൈനയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

English summary
India and China on Friday held their first meeting on the border consultation and coordination mechanism at Beijing after the Doklam standoff and reviewed the situation in all the sectors of their border and exchanged views on enhancing CBMs and military contacts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X