കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധി മൗനം വെടിഞ്ഞു; തിരിച്ചടി മറികടക്കും, ജനവിശ്വാസം നേടി തിരിച്ചുവരും!

Google Oneindia Malayalam News

ദില്ലി: നിയമസഭ തിരഞ്ഞെടുപ്പിൽ ത്രിപുരയിൽ കനത്ത് തിരിച്ചടി നേരിട്ടതിന നു ശേഷം മൗനം വെടിഞ്ഞ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ത്രിപുരയ്ക്ക് മുമ്പ് നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയാ ണ് കോൺഗ്രസ് നേരിട്ടത്. മൂന്ന് സംസ്ഥാനങ്ങളിലെയും കനത്ത തിരിച്ചടി നേരിട്ട കോണ്‍ഗ്രസ് ജനവിശ്വാസം നേടി തിരിച്ച് വരുമെന്ന് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനവിധി അംഗീകരിക്കുന്നുവെന്നും കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ക്ക് നന്ദിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ട്വിറ്റരിലൂടെയാണ് രാഹുൽഗാന്ധി ഇക്കാര്യം അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലാണ് കനത്ത തോൽവി കോൺഗ്രസ് നേരിട്ടത്. പാർട്ടിക്കായി കഠിനാധ്വാനം ചെയ്ത എല്ലാ കോൺഗ്രസുകാർക്കും ഹൃദയം നിറഞ്ഞ നന്ദിയും രഹുൽ പറഞ്ഞു.

പ്രതികരണം മൂന്ന് ദിവസത്തിന് ശേഷം

പ്രതികരണം മൂന്ന് ദിവസത്തിന് ശേഷം

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്‍റെ മൂന്നാം ദിവസമാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത് എന്നതും ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായി. മൂന്നു സംസ്ഥാനങ്ങളിലും ദയനീയ തോല്‍വി പാര്‍ട്ടിയ്ക്ക് ഏറ്റുവാങ്ങേണ്ടിവന്നു. മേഘാലയിൽ ഒൻപതു വർഷം നീണ്ട ഭരണം നഷ്ടമായി, നാഗാലാൻഡിലും ത്രിപുരയിലും ഒരു സീറ്റു പോലും നേടാനാനുമായില്ല.

തന്ത്രങ്ങളൊന്നും ഫലം കണ്ടില്ല

തന്ത്രങ്ങളൊന്നും ഫലം കണ്ടില്ല

മേഘാലയയിൽ 21 സീറ്റു നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും അവിടെയും ഭരണം പിടിച്ചെടുക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. ആദ്യ ഫലസൂചനകൾ അറിഞ്ഞപ്പോൾത്തന്നെ മുതിർന്ന നേതാക്കളായ അഹമ്മദ് പട്ടേൽ, കമൽനാഥ്, സി.പി. ജോഷി, മുകുൾ വാസ്‌നിക് എന്നിവരെ ഷില്ലോങ്ങിലേക്ക് അയച്ചെങ്കിലും അതും ഫലം കണ്ടിരുന്നില്ല.

പ്രവർത്തകരെ നിരാശരാക്കിയിരുന്നു

പ്രവർത്തകരെ നിരാശരാക്കിയിരുന്നു

ബിജെപിയുടെ തേരോട്ടത്തില്‍ ത്രിപുരയില്‍ നിന്നും നാഗാലാന്‍ഡില്‍ നിന്നും കോണ്‍ഗ്രസ്പൂര്‍ണമായും പിന്തള്ളപ്പെട്ടപ്പോള്‍ ദേശിയ അധ്യക്ഷന്‍ ഒരു പ്രതികരണം പോലും നല്‍കാത്തത് പ്രവര്‍ത്തകരെ നിരാശരാക്കിയിരുന്നു. ത്രിപുര, നാഗാലാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍പോലും ജയിക്കാനായില്ല എന്നതാണ് അത്ഭുതം.

ത്രിപുരയിൽ സംപൂജ്യർ

ത്രിപുരയിൽ സംപൂജ്യർ

ത്രിപുരയില്‍ 2013ല്‍ പത്ത് സീറ്റ് ലഭിച്ച കോണ്‍ഗ്രസ് ഇത്തവണ സംപൂജ്യരായി. ഒന്നൊഴികെ എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് 500ല്‍ താഴെയാണ് ലഭിച്ച വോട്ട്.

ഇറ്റലിയിൽ....

നേരത്തെ, തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന സമയത്ത് രാഹുല്‍ വിദേശത്തേക്ക് പോയതിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. രാഹുൽ ഇറ്റലിയിലെത്തി എന്നായിരുന്നു ത്രിപുര തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തി ശേഷം ബിജെപി ദേശീയ അധ്യക്ഷൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ പരിഹസിച്ചത്.

English summary
Three days after election results in three North East states of Tripura, Nagaland and Meghalaya, Congress president Rahul Gandhi on Monday took to social media, and said that the party is committed to win back the trust of the people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X