കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റിന് ദിവസങ്ങൾ മാത്രം, മൻമോഹൻ സിംഗിനെ കാണാൻ ധനമന്ത്രി നിർമ്മല സീതാരാമൻ വീട്ടിലെത്തി

Google Oneindia Malayalam News

ദില്ലി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിന് ഇനി ദിവസങ്ങള്‍ മാത്രമാണുളളത്. അരുണ്‍ ജെയ്റ്റ്‌ലിക്ക് പകരക്കാരിയായി എത്തിയ നിര്‍മല സീതാരാമന്റെ കന്നി ബജറ്റ് കൂടിയാണിത്. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ രാജ്യം കടന്ന് പോകുന്ന സാഹചര്യത്തില്‍ ബജറ്റിലേക്ക് ഏറെ പ്രതീക്ഷകളോടെയാണ് എല്ലാവരും ഉറ്റ് നോക്കുന്നത്. ജൂലൈ അഞ്ചിനാണ് രണ്ടാം മോദി സര്‍ക്കാരിന്റെ 2019-20 വര്‍ഷത്തേക്കുളള ആദ്യ ബജറ്റ് അവതരണം.

കുമ്മനമോ സുരേന്ദ്രനോ അല്ല.. വട്ടിയൂർക്കാവിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ ഇറക്കാൻ ബിജെപി!കുമ്മനമോ സുരേന്ദ്രനോ അല്ല.. വട്ടിയൂർക്കാവിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ ഇറക്കാൻ ബിജെപി!

ബജറ്റ് അവതരണത്തിന് മുന്‍പ് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിംഗിനെ കാണാന്‍ നിര്‍മ്മല സീതാരാമന്‍ എത്തി. ദില്ലിയിലെ മന്‍മോഹന്‍ സിംഗിന്റെ ഔദ്യോഗിക വസതിയിലെത്തിയാണ് കേന്ദ്ര ധനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ബജറ്റ് അവതരണത്തിന് മന്‍മോഹന്‍ സിംഗിനെ പാര്‍ലമെന്റിലേക്ക് ക്ഷണിക്കാനാണ് നിര്‍മ്മല സീതാരാമന്‍ വന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

congress

ബജറ്റിന് മുന്‍പ് നേരത്തെയും ബിജെപി മന്ത്രിമാര്‍ മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് അവതരണത്തിന് മുന്‍പ് മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നു. 1991ലെ നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ട് വന്ന സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ക്ക് പിന്നില്‍.

'ആരുടേയും പിതൃസ്വത്തല്ല ഇന്ത്യ'! കന്നി പ്രസംഗത്തിൽ മോദിയേയും ബിജെപിയേയും വിറപ്പിച്ച് മഹുവ!'ആരുടേയും പിതൃസ്വത്തല്ല ഇന്ത്യ'! കന്നി പ്രസംഗത്തിൽ മോദിയേയും ബിജെപിയേയും വിറപ്പിച്ച് മഹുവ!

സാമ്പത്തിക മാന്ദ്യത്തെ മറികടക്കാനും വളര്‍ച്ചയ്ക്ക് ആക്കം കൂട്ടാനുമുളള നടപടികള്‍ ബജറ്റിലുണ്ടാകുമോ എന്നാണ് രാജ്യം ഉറ്റ് നോക്കുന്നതും. നോട്ട് നിരോധനവും ജിഎസ്ടിയുമടക്കമുളള സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ നടുവൊടിച്ച ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ എഴുന്നേല്‍പ്പിച്ച് നിര്‍ത്താന്‍ നിര്‍മല സീതാരാമന്റെ പക്കല്‍ എന്ത് മാജിക്കുണ്ടെന്നത് കണ്ടറിയേണ്ടതാണ്. വന്‍കിട-ചെറുകിട വ്യവസായികളും കര്‍ഷകരും യുവാക്കളും വീട്ടമ്മമാരും അടക്കം മോദിയെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചവരെല്ലാം ഇക്കുറി വലിയ പ്രതീക്ഷയിലാണ്.

English summary
Days before budget finance minister Nirmala Sitaraman meets Dr Manmohan Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X