കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്ങന്നൂരില്‍ ജനവിധി കഴിഞ്ഞു; ഇനി പ്രതീക്ഷയുടെ നാളുകള്‍

  • By Desk
Google Oneindia Malayalam News

വീറും വാശിയുമേറിയ പ്രചരണങ്ങള്‍ക്കൊടുവില്‍ ചെങ്ങന്നൂരില്‍ ജനങ്ങള്‍ വിധിയെഴുതി. 76.3 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്. കഴിഞ്ഞ തവണത്തെക്കാള്‍ പോളിംഗ് ശതമാനം ഉയര്‍ന്നത് നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് സ്ഥാനര്‍ത്ഥികള്‍. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാര്‍ട്ടി ഓഫീസുകളില്‍ കൂട്ടലും കിഴിക്കലും നടക്കുകയാണ്.മണ്ഡലം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. ഉയര്‍ന്ന പോളിംഗ് ഗുണകരമാകുമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു 75 ശതമാനത്തിന് മുകളില്‍ വോട്ടിംഗ് ശതമാനം പോയപ്പോള്‍ ഒന്നും ഈ മണ്ഡലത്തില്‍ യുഡിഎഫ് ജയിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് അവകാശപ്പെടുന്നു.

vote

എന്നാല്‍ യൂഡിഎഫും പ്രതീക്ഷയിലാണ്. കഴിഞ്ഞ തവണ ബിജെപിയിലേക്ക് ചോര്‍ന്ന വോട്ടുകള്‍ പിടിച്ചെടുത്ത് അനായാസമായ വിജയം കൊയ്യുമെന്നാണ് യുഡിഎഫ് വിശ്വസിക്കുന്നത്. ബിജെപിയ്ക്കാകട്ടെ ബിഡിജെഎസിന്റെ നിസഹകരണം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുകകൂടി വേണം.മറ്റന്നാളാണ് വോട്ടെണ്ണല്‍. ആകെയുള്ള 199340 വോട്ടര്‍മാരില്‍ 152035 പേരും വോട്ട് രേഖപ്പെടുത്തി. 78.49 ശതമാനം സ്ത്രീകളും വോട്ട് ചെയ്തപ്പോള്‍ പുരുഷന്‍മാരുടെ വോട്ടിംഗ് ശതമാനം 73.71 ആണ്. 2014ല്‍ 74.36 ശതമാനമായിരുന്നു പോളിംഗ്. വോട്ടിംഗ് യന്ത്രങ്ങള്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലെ സ്‌ട്രോംഗ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്.

English summary
days for hope-chengannur bi-election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X