കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്ടിനിക് 5 വാക്സീൻ ഉപയോഗത്തിന് അന്തിമ അനുമതി നല്‍കി ഡിസിജിഐ

Google Oneindia Malayalam News

ദില്ലി: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ മൂന്നാമതൊരു വാക്സിന് കൂടി അനുമതി. റഷ്യന്‍ നിര്‍മ്മിത വാക്സിനായ സ്പുട്നിക് 5 ഉപയോഗിക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി. അടിയന്തര ഉപയോഗത്തിനാണ് അനുമതി നല്‍കിയിട്ടുള്ളത്. ചില ഉപാധികളുടെ വാക്സിന് ഇന്ത്യയില്‍ ഉപയോഗാനുമതി നല്‍കാന്‍ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനു കീഴിലുള്ള വിദഗ്ധ സമിതി ഇന്നലെ ശുപാർശ ചെയ്തിരുന്നു ഇതും കൂടി പരിഗണിച്ചാണ് ഡിസിജിഐയുടെ അനുമതി.

ഓക്സ്ഫഡ്-അസ്ട്രാസെനക വികസിപ്പിച്ച് സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ്, ഭാരത് ബയോടെകിന്‍റെ കോവാക്സിന്‍ എന്നീ രണ്ട് വാക്സിനുകളാണ് നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്ത് വരുന്നത്. ഈ നിരയിലേക്കാണ് സ്പുട്നിക് കൂടി കടന്ന് വരുന്നത്. റഷ്യന്‍ നിര്‍മ്മിത വാക്സിന് അനുമതി നല്‍കുന്ന അറുപതാമത്തെ രാജ്യം കൂടിയാണ് ഇന്ത്യ. വര്‍ധിച്ച് വരുന്ന കൊവിഡ് രോഗികളുടെ എണ്ണവും വാക്സിന്‍ ആവശ്യകത ഉയര്‍ന്നതും അനുമതി നല്‍കുന്നതില്‍ നിര്‍ണ്ണായകമായി.

Recommended Video

cmsvideo
സ്പുട്നിക് വാക്സിന് ഇന്ത്യ അന്തിമ അനുമതി നൽകി: മെയ് മാസം മുതൽ വിതരണത്തിന്
corona-vaccine

ഡോ റെഡ്ഡീസ് ലാബറട്ടറീസാണ് ഇന്ത്യയില്‍ സ്പുടിനിക് വാക്സിന്‍ നിര്‍മ്മിക്കുന്നത്. വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് ഫെബ്രുവരി 19 ന് തന്നെ റെഡ്ഡീസ് അനുമതി തേടിയിരുന്നു. 8നും 99ഉം ഇടയിൽ പ്രായമുള്ള 1600 പേരിലാണ് ഇതുവരെ സ്പുട്നിക് 5 ഇന്ത്യയിലെ പരീക്ഷണം നടത്തിയിട്ടുണ്ട്. അന്തിമ അനുമതി ലഭിച്ചതോടോ റഷ്യയില്‍ നിന്നായിരിക്കും അടിയന്തര ഉപയോഗത്തിനുള്ള വാക്സീൻ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുക.

English summary
DCGI gives final approval for use of suptinic 5 vaccine in india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X