റഷ്യയുടെ 'സ്പുട്‌നിക് V' വാക്സിൻ ഉത്പാദനത്തിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി, നിബന്ധനകളോടെ
ദില്ലി: റഷ്യന്‍ നിര്‍മ്മിത കൊവിഡ് വാക്‌സിനായ സ്പുട്‌നിക് V ഉത്പാദിപ്പിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് അനുമതി നല്‍കി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ. ഇന്ത്യയില്‍ നിലവില്‍ ഉപയോഗിക്കുന്ന മൂന്ന് വാക്‌സിനുകളില്‍ ഒന്നാണ് സ്പുട്‌നിക്. ആസ്ട്ര സെനിക്കയുമായി ചേര്‍ന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കൊവിഷീല്‍ഡ് വാക്‌സിനും ഭാരത് ബയോടെകിന്റെ കൊവാക്‌സിനുമാണ് മറ്റ് രണ്ട് വാക്‌സിനുകള്‍.
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ക്ഷാമം സംബന്ധിച്ച് നിരവധി പരാതികള്‍ സംസ്ഥാനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അതിനിടെയാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് റഷ്യയുടെ വാക്‌സിന്‍ ഉത്പാദനത്തിനുളള അനുമതി നല്‍കിയിരിക്കുന്നത്. നിബന്ധനകളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. പൂനെ ആസ്ഥാനമായിട്ടുളള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മോസ്‌കോയിലെ ഗമലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജി ആന്‍ഡ് മൈക്രോ ബയോളജിയുമായി ചേര്‍ന്നാണ് ഹഡാസ്പറിലുളള വാക്‌സിന്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ വെച്ച് ഉത്പാദനം നടത്തുക.

Recommended Video
പരീക്ഷണത്തിനും പരിശോധനകള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷമായിരിക്കും വാക്‌സിന്‍ ഉത്പാദനം നടത്തുക. അനുമതി തേടി ഡിസിജിഐക്ക് വ്യാഴാഴ്ച സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അപേക്ഷ നല്‍കിയിരുന്നു. വൈറസ് സ്റ്റോക്കും സെല്‍ ബാങ്കും കൈമാറ്റം ചെയ്യുന്നതിന് ഗമലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജി ആന്‍ഡ് മൈക്രോ ബയോളജിയുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒപ്പിട്ട കരാറിന്റെ പകര്‍പ്പ് ഡിസിജിഐക്ക് സമര്‍പ്പിക്കണം. സാങ്കേതിക വിദ്യാ കൈമാറ്റവുമായി ബന്ധപ്പെട്ടും ഇരുവരും ഉണ്ടാക്കിയ കരാറിന്റെ കോപ്പിയും കൈമാറേണ്ടതുണ്ട്. ഇത് കൂടാതെ സെല്‍ ബാങ്കും വൈറസ് സ്റ്റോക്കും ഇറക്കുമതി ചെയ്യാനും സ്പുട്‌നിക് വാക്‌സിന്‍ ഗവേഷണവും വികസനവും ആരംഭിക്കാനുളള ആര്‍സിജിഎം അനുമതിയുടേയും കോപ്പികള്‍ സമര്‍പ്പിക്കണം.












Click it and Unblock the Notifications