കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവാക്സിൻ നിർമ്മിക്കാൻ ഭാരത് ബയോടെക്കിന് അനുമതി നല്‍കി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ

Google Oneindia Malayalam News

ദില്ലി: കൊവാക്സിൻ നിർമ്മിക്കാൻ ഭാരത് ബയോടെക്കിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ലൈസൻസിംഗ് അനുമതി നൽകിയതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തു വിട്ടത്. മൂന്ന് പരീക്ഷണ ഘട്ടങ്ങളിലേയും പുതുക്കിയ വിവരങ്ങൾ സമർപ്പിക്കാനും നിർദേശിക്കാന്‍ ഭാരത് ബയോടെക്കിന് ഡിസിജിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ അടിയന്തര ഉപയോഗത്തിനായി ഒാക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച് പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീൽഡ് വാക്സിനും ഭാരത് ബയോടെക്കിന്‍റെ കൊവാക്സിനും ഡിസിജിഐ ഞായറാഴ്ച അംഗീകാരം നല്‍കിയിരുന്നു.

രണ്ട് കമ്പനികളും തങ്ങളുടെ ക്ലിനിക്കൽ ട്രയലുകളുടെ വിശമദമായ വിവരങ്ങൾ ഡിസിജിഐക്ക് നേരത്ത സമർപ്പിച്ചിരുന്നു. ഇത് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം രണ്ട് വാക്സിനുകൾക്കും നിയന്ത്രിത ഉപയോഗത്തിന് അനുമതി നൽകിയിട്ടുണ്ടെന്ന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ വിജി സോമാനി വ്യക്തമാക്കി. രണ്ട് വാക്സിനുകൾ 100% സുരക്ഷിതമാണെന്നും നേരിയ പനി, വേദന, അലർജി തുടങ്ങിയ ചില പാർശ്വഫലങ്ങൾ ഏത് വാക്സിനും സാധരണമാണെന്നും വിജി സോമാനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 covaxin

അതേസമയം, കോ​വി​ഡ്​ വാ​ക്​​സി​ൻ പ​രീ​ക്ഷ​ണ​ത്തി​ന്​ 23,000 വ​ള​ൻ​റി​യ​ർ​മാ​രെ​ തിരഞ്ഞെടുത്തയായി ഭാരത് ബയോടെക്ക് അറിയിച്ചു. 26,000 പേ​രി​ൽ വാ​ക്​​സി​ൻ പ​രീ​ക്ഷി​ക്ക​ലാ​ണ്​ ല​ക്ഷ്യ​മെ​ന്നാണ് ശനിയാഴ്ച വൈകി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കിയത്. നവംബര്‍ പകുതിയോടെ മൂന്നാം ഘംട്ട പരീക്ഷണം തുടങ്ങിയതായും രാ​ജ്യ​ത്ത്​ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​‍െൻറ ഫ​ല​പ​രി​ശോ​ധ​ന ന​ട​ത്തിയ ഏക വാക്സിന്‍ തങ്ങളുടേതാണെന്നും കമ്പനി അവകാശപ്പെട്ടു.

English summary
Drugs Controller General of India has given permission to Bharat Biotech to manufacture covaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X