ദില്ലി യൂണിവേഴ്സിറ്റിയിലെ പോലീസ് അക്രമം അന്വേഷിക്കാന്‍ വനിതാ കമ്മീഷന്റെ ഉത്തരവ്
ദില്ലി: ദില്ലി യൂണിവേഴ്സിറ്റി രാംജാസ് കോളേജിലെ പോലീസ് അക്രമം അന്വേഷിക്കാന്‍ ദില്ലി വനിതാ കമ്മീഷന് ഉത്തരവിട്ടു. രാംജാസ് കോളേജില്‍ ബുധാനഴ്ച എബിവിപി ഐസ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അക്രമത്തില്‍ ഒട്ടേറെ വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവം വിവാദമായതോടെയാണ് അന്വേഷിക്കാന്‍ വനിതാ കമ്മീഷന് ഉത്തരവിട്ടിരിക്കുന്നത്.
പോലീസുകാര്‍ വിദ്യാര്‍ഥിനികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെയും ഷെഹ്ല റഷീദിനെയും കോളേജില്‍ പരിപാടിക്ക് ക്ഷണിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. എബിവിപിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ ക്ഷണിച്ചത് കോളേജ് അധികൃതര്‍ റദ്ദാക്കുകയും ചെയ്തു.

എന്നാല്‍ ഇതിനെതിരെ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ കോളേജില്‍ നടത്തിയ പ്രതിഷേധത്തിനിടെ എബിവിപി കടന്നുകയറി അക്രമം നടത്തുകയായിരുന്നു. സംഘര്‍ഷം ഒഴിവാക്കാനെത്തിയ പോലീസുകാരും വിദ്യാര്‍ഥിനികളെ മര്‍ദ്ദിച്ചതായി ആരോപണം ഉയര്‍ന്നു. ദില്ലി പോലീസ് വിദ്യാര്‍ഥിനികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ രാജ്യവ്യാപകമായി പ്രചരിച്ചിരുന്നു.
ഇക്കാര്യം തെളിവായെടുത്തുകാണ്ടാണ് ദില്ലി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വിദ്യാര്‍ഥിനികള്‍ക്കെതിരെ ലൈംഗിക അധിക്ഷേപം നടന്നെന്നും ആരോപണമുണ്ട്.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications