കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി യൂണിവേഴ്‌സിറ്റിയിലെ പോലീസ് അക്രമം അന്വേഷിക്കാന്‍ വനിതാ കമ്മീഷന്റെ ഉത്തരവ്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ദില്ലി യൂണിവേഴ്‌സിറ്റി രാംജാസ് കോളേജിലെ പോലീസ് അക്രമം അന്വേഷിക്കാന്‍ ദില്ലി വനിതാ കമ്മീഷന്‍ ഉത്തരവിട്ടു. രാംജാസ് കോളേജില്‍ ബുധാനഴ്ച എബിവിപി ഐസ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അക്രമത്തില്‍ ഒട്ടേറെ വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവം വിവാദമായതോടെയാണ് അന്വേഷിക്കാന്‍ വനിതാ കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്.

പോലീസുകാര്‍ വിദ്യാര്‍ഥിനികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെയും ഷെഹ്ല റഷീദിനെയും കോളേജില്‍ പരിപാടിക്ക് ക്ഷണിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. എബിവിപിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ ക്ഷണിച്ചത് കോളേജ് അധികൃതര്‍ റദ്ദാക്കുകയും ചെയ്തു.

delhicommissionforwomen

എന്നാല്‍ ഇതിനെതിരെ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ കോളേജില്‍ നടത്തിയ പ്രതിഷേധത്തിനിടെ എബിവിപി കടന്നുകയറി അക്രമം നടത്തുകയായിരുന്നു. സംഘര്‍ഷം ഒഴിവാക്കാനെത്തിയ പോലീസുകാരും വിദ്യാര്‍ഥിനികളെ മര്‍ദ്ദിച്ചതായി ആരോപണം ഉയര്‍ന്നു. ദില്ലി പോലീസ് വിദ്യാര്‍ഥിനികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ രാജ്യവ്യാപകമായി പ്രചരിച്ചിരുന്നു.

ഇക്കാര്യം തെളിവായെടുത്തുകാണ്ടാണ് ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വിദ്യാര്‍ഥിനികള്‍ക്കെതിരെ ലൈംഗിക അധിക്ഷേപം നടന്നെന്നും ആരോപണമുണ്ട്.

English summary
DCW orders probe into alleged attacks on women by cops at DU
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X