കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാതിരാനാടകത്തില്‍ ഡിഡി ന്യൂസിനെയും ഒഴിവാക്കി... മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം നടന്നത് ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ പുലര്‍ച്ചെ നടന്ന ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് തഴയപ്പെട്ട് ഡിഡി ന്യൂസും പ്രസാര്‍ ഭാരതിയും സാധാരണ സര്‍ക്കാരിന്റെ കൂടി ഭാഗമായ ദേശീയ സംപ്രേഷകരായ പ്രസാദ് ഭാരതിയെ സര്‍ക്കാര്‍ രൂപീകരണത്തിനായി ക്ഷണിക്കാറുണ്ട്. എന്നാല്‍ ഇത്തവണ അത് ഉണ്ടായില്ല. ദേശീയ മാധ്യമങ്ങളൊന്നും സര്‍ക്കാര്‍ രൂപീകരണ വാര്‍ത്ത അറിഞ്ഞിരുന്നില്ല.

1

ദൂര്‍ദര്‍ശന്‍ ന്യൂസ് ഇക്കാര്യത്തെ കുറിച്ച് അറിഞ്ഞിട്ട് പോലുമില്ലെന്ന് അധികൃതര്‍ പറയുന്നു. പ്രസാദ് ഭാരതിക്കാണ് ഇതിന്റെ ചുമതലയുള്ളത്. അതേസമയം ഓള്‍ ഇന്ത്യാ റേഡിയോ പോലും അവസാന നിമിഷമാണ് സത്യപ്രതിജ്ഞാ ചടങ്ങിനെ കുറിച്ച് അറിഞ്ഞത്. റേഡിയോയുടെ മുംബൈ പ്രതിനിധി ഫട്‌നാവിസിന്റെ ഓഫീസുമായി നിരന്തരം ബന്ധപ്പെട്ടത് കൊണ്ടാണ് ഇക്കാര്യം അറിയാന്‍ സാധിച്ചത്.

രാവിലെ 7.50നാണ് ഫട്‌നാവിസ് രാജ്ഭവനില്‍ നിന്ന് സത്യപ്രതിജ്ഞ ചെയ്തത്. മാധ്യമങ്ങളെ വിളിക്കാത്തത് കൊണ്ട് നേരത്തെ തന്നെ ചടങ്ങ് വിവാദമായിരുന്നു. ന്യൂസ് ഏജന്‍സിയായ എഎന്‍ഐ രാവിലെ എട്ട് മണിക്കാണ് വാര്‍ത്ത പുറത്ത് വിട്ടത്. അതേസമയം ബിജെപിയുമായുള്ള അടുപ്പമാണ് അവര്‍ക്ക് ഈ വാര്‍ത്ത ആദ്യം കിട്ടുന്നതിന് കാരണമായത്. സാധാരണഗതിയില്‍ ഈ വാര്‍ത്ത ദൂരദര്‍ശനാണ് ആദ്യം ലഭിക്കേണ്ടത്. ലൈവ് ടെലികാസ്റ്റിംഗ് ഉണ്ടായിരിക്കും. എന്നാല്‍ പെട്ടെന്ന് നടന്നത് കൊണ്ടായിരിക്കും ഇത് അറിയിക്കാതിരുന്നതെന്നാണ് വിശദീകരണം.

അതേസമയം അദ്ഭുതപ്പെടുത്തുന്ന കാര്യങ്ങള്‍ പ്രസാദ് ഭാരതിയില്‍ നടക്കാറുണ്ടെന്ന് മുന്‍ എക്‌സിക്യൂട്ടീവ് ജവഹര്‍ സര്‍ക്കാര്‍ പറയുന്നു. മുമ്പ് ആര്‍എസ്എസ് അധ്യക്ഷന്റെ തത്സമയ സംപ്രേഷണം വരുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പ്രമുഖരായ പലരും ഇത്തരം അനുഭവങ്ങള്‍ ഇല്ലായിരുന്നെന്ന് പറയുന്നു. നേരത്തെ എംജിആര്‍ യുഎസ്സില്‍ നിന്ന് ചികിത്സ കഴിഞ്ഞ് വന്നപ്പോള്‍, സത്യപ്രതിജ്ഞ ചെയ്തിരുന്നു, അന്നും മാധ്യമങ്ങള്‍ക്ക് ക്ഷണമുണ്ടായിരുന്നില്ല.

 അജിത് പവാറിന് പിറകില്‍ താനല്ല.... എല്ലാം സ്വന്തം തീരുമാനം, തുറന്ന് പറഞ്ഞ് ശരത് പവാര്‍!! അജിത് പവാറിന് പിറകില്‍ താനല്ല.... എല്ലാം സ്വന്തം തീരുമാനം, തുറന്ന് പറഞ്ഞ് ശരത് പവാര്‍!!

English summary
dd news not informed of maharashtra swearing in ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X