Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗിക ആരോപണം; കെജ്‌രിവാളിനെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്താരം

ദില്ലി: ദില്ലി ആന്റ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷ(ഡി.ഡി.സി.എ)നെതിരെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉന്നയിച്ച ലൈംഗിക ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഡി.ഡി.സി.എ വൈസ് പ്രസിഡന്റുമായ ചേതന്‍ ചൗഹാന്‍. ആരോപണത്തിന് കെജ്‌രിവാള്‍ തെളിവു ഹാജരാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ ലഭിക്കാന്‍ ഡി.ഡി.സി.എ അധികൃതരില്‍ ഒരാള്‍ സ്ത്രീയെ ആവശ്യപ്പെട്ടുവെന്ന് കെജ്‌രിവാള്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ മകന് ടീമില്‍ സെലക്ഷന്‍ ലഭിക്കാന്‍ ഇക്കാര്യം ആവശ്യപ്പെട്ടെന്നും പത്രപ്രവര്‍ത്തകനാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

kejrwal

എന്നാല്‍, യാതൊരു അടിസ്ഥാനവുമില്ലാത്തതാണ് കെജ് രിവാളിന്റെ ആരോപണമെന്ന് ചേതന്‍ ചൗഹാന്‍ പറഞ്ഞു. ഉത്തരവാദിത്വപ്പെട്ട ഒരു സ്ഥാനത്തിരുന്ന് മുഖ്യമന്ത്രി ഇത്തരം ആരോപണം ഉന്നയിക്കുമ്പോള്‍ വ്യക്തമായ തെളിവുകള്‍ ഹാജരാക്കണം. ഡി.ഡി.സി.എയിലെ ഏത് അംഗമാണ് സ്ത്രീയെ ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കണമെന്നും ചേതന്‍ ചൗഹാന്‍ പറഞ്ഞു.

ഡിഡിസിഎയുടെ അംഗങ്ങളിലൊരാള്‍ പത്രപ്രവര്‍ത്തകന്‍രെ ഭാര്യയ്ക്ക് എസ്എംഎസ് അയച്ചു എന്നാണ് കെജ്‌രിവാളിന്റെ ആരോപണം. മകന് സെലക്ഷന്‍ കിട്ടണമെങ്കില്‍ സ്വകാര്യസ്ഥലത്ത് എത്തിച്ചേരാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു എസ്എംഎസ് എന്ന് കെജ്‌രിവാള്‍ പറയുന്നു. സംഭവം ഡിഡിസിഎയില്‍ വന്‍ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+