കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഡിസിഎ അഴിമതി ആരോപണം; ബിജെപി മാപ്പ് യാചിക്കുന്നു? പിടിവിടാതെ കെജ്രിവാള്‍

  • By Siniya
Google Oneindia Malayalam News

ദില്ലി: അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ ഡിഡിസിഎ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ താന്‍ മാപ്പു പറയേണ്ടതില്ലെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

അഴിമതി ആരോപണത്തില്‍ ജെയ്റ്റ്‌ലിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. ബിജെപി മാപ്പ് യാചിക്കുകയാണെന്നും കെജ്രിവാള്‍ പറഞ്ഞു.

മാപ്പു പറയില്ല

മാപ്പു പറയില്ല

ക്രിക്കറ്റ് അഴിമതിയുമായി ബന്ധപ്പെട്ട് താന്‍ ആരോടും മാപ്പു പറയേണ്ട കാര്യമില്ലെന്ന് അരവിന്ദ് കെജ്രിവാള്‍. ബിജെപി തന്നോട് മാപ്പ് യാചിക്കുകയാണെന്നും കെജ്രിവാള്‍ പറഞ്ഞു.

ക്ലീന്‍ ചിറ്റ്

ക്ലീന്‍ ചിറ്റ്

ക്രിക്ക്റ്റ് സ്റ്റേഡിയം അഴിമതിയുമായി ബന്ധപ്പെട്ട് കേസ് അന്വേഷിച്ച കമ്മീഷന്‍ ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കെജ്രിവാള്‍ പറയുന്നു.

അന്വേഷണത്തില്‍ തെളിഞ്ഞത്

അന്വേഷണത്തില്‍ തെളിഞ്ഞത്

ക്രിക്കറ്റ് അസോസിയേഷനില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. ഉത്തരവാദികള്‍ ആരെന്നു മാത്രം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ലന്നും കെജ്രിവാള്‍.

റിപ്പോര്‍ട്ട് പുറത്തു വന്നത്

റിപ്പോര്‍ട്ട് പുറത്തു വന്നത്

ഞാറാഴ്ചയാണ് അഴിമതിയെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച മൂന്നംഗ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറുത്തു വന്നത്. ഇതില്‍ നിര്‍മാണ പ്രവര്‍ത്തനത്തിലെ അഴിമതി.വയസ്സു തെളിയിക്കല്‍ തട്ടിപ്പിലെ അഴിമതികള്‍ തുടങ്ങയവയാണ് കണ്ടെത്തിയത്.

 പരസ്യമായി മാപ്പു പറയണമെന്ന്

പരസ്യമായി മാപ്പു പറയണമെന്ന്

അന്വേഷണത്തില്‍ ജെയ്റ്റ്‌ലിയെ കുറിച്ചോ ആരോപിക്കപ്പെടുന്ന ആരോപണത്തെ കുറിച്ചോ ഇതില്‍ പരാമര്‍ശിക്കുന്നില്ല.
ഇതിനാല്‍ അരുണ്‍ ജെയ്റ്റ്‌ലിയോട് പരസ്യമായി മാപ്പു പറയണമെന്ന് ബി ജെപി ആവശ്യപ്പെട്ടു.

മൂന്നംഗ കമ്മീഷന്‍

മൂന്നംഗ കമ്മീഷന്‍

അഴിമതിയെ കുറിച്ച് അന്വേഷണം നടത്തിയത് വിജിലന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നേതൃത്വം നല്‍കുന്ന മൂന്നംഗ കമ്മിറ്റിയാണ്. 237 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.

English summary
DDCA scam case, Commission of Inquiry given a clean chit to anyone says Kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X