മരണവും സംസ്ക്കാരവും കഴിഞ്ഞു ; വെണ്ണില തിരിച്ചെത്തി
പുതുക്കോട്ട : മരിച്ചെന്ന് കരുതി മാസങ്ങള്‍ക്ക് മുമ്പ് വീട്ടുകാര്‍ ശവസംസ്കാരം നടത്തിയ യുവതി ജീവനോടെ മടങ്ങിയെത്തി. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് സംഭവം. വെണ്ണില എന്ന ഇരുപത്തിയൊന്നുകാരിയാണ് തിങ്കളാഴ്ച വീട്ടില്‍ തിരിച്ചെത്തിയത്.
വീട്ടുകാര്‍ തീരുമാനിച്ച വിവാഹത്തില്‍ തനിക്ക് താല്പ്പര്യമില്ലാത്തതിനാല് ആരോടുംപറയാതെ വീടുവിട്ടിറങ്ങുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. വെണ്ണിലയെ കാണാതായതിനെത്തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് പിതാവ് ചിന്നയ്യ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് കണ്ടെടുത്ത അജ്ഞാതമൃതദേഹം യുവതിയുടേതാണെന്ന വിശ്വാസത്തില്‍ സംസ്ക്കരിക്കുകയും ചെയ്തു.

തിരിച്ചെത്തിയ യുവതിയെ കോടതിയില്‍ ഹാജരാക്കിയശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. യുവതിയുടേതെന്ന് കരുതി സംസ്ക്കരിച്ച മൃതദേഹം ആരുടേതാണെന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്.
More From
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications