1968ൽ വിമാനപകടം; 56 വർഷങ്ങൾക്ക് ശേഷം മലയാളി സൈനികന്റെ ഉൾപ്പെടെ 4 സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തി
56 വർഷങ്ങൾക്ക് മുൻപ് വിമാനപകടത്തിൽ കാണാതായ നാല് സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇതിൽ മലയാളി സൈനികന്റെ മൃതദേഹം ഉണ്ട്. പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ചെറിയാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 21 വയസ്സായിരുന്നു അദ്ദേഹത്തിന് അപകടത്തിൽ പെടുമ്പോൾ. തിരിച്ചറിയൽ രേഖകളിൽ നിന്നാണ് തോമസ് ചെറിയാന്റെതാണ് മൃതദേഹമെന്ന് മനസ്സിലായത്. മൃതദേഹം കണ്ടെത്തിയ വിവരം സൈന്യം ബന്ധുക്കളെ അറിയിച്ചു.
1968 ഫെബ്രുവരിയിൽ ആണ് IAF AN-12 എന്ന വിമാനം അപകടത്തിൽ പെട്ടത്. 102 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ചണ്ഡീഗഡിൽ നിന്ന് പറന്നുയർന്ന വിമാനം റോഹ്താങ് ചുരത്തിന് സമീപം മോശം കാലാവസ്ഥയെ തുടർന്ന് കാണാതാവുകയായിരുന്നു. നീണ്ട 56 വർഷങ്ങൾക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. മരണപ്പെട്ട സൈനികരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനുള്ള തിരംഗ മൗണ്ടൻ റെസ്ക്യൂ പ്രതിനിധികളുമായി സഹകരിച്ച് ഇന്ത്യൻ ആർമിയുടെ ഡോഗ്ര സ്കൗട്സിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

സെപ്റ്റംബർ 29 ന് കണ്ടെടുത്ത മൃതദേഹങ്ങളിൽ മൂന്ന് മൃതദേഹങ്ങൾ കേടുകൂടാതെയിരിക്കുകയാണെന്നും നാലാമത്തെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ മഞ്ഞുവീഴ്ചയുള്ള മലയിൽ നിന്ന് കണ്ടെത്തിയതായുമാണ് വിവരം.
" അസാധാരണമായ ഒരു സംഭവ വികാസത്തിൽ 1968 ൽ റോഹ്താങ് പാസിൽ തകർന്ന AN -12 വിമാനത്തിൽ നിന്ന് ഉദ്യോഗസ്ഥരുടെ മൃതദേഹാവശിഷ്ടങ്ങൾ വീണ്ടെടുക്കുന്നതിനുള്ള നടന്നുകൊണ്ടിരിക്കുന്ന തിരച്ചിൽ, രക്ഷാദൗത്യം ഗണ്യമായ പുരോഗതി കൈവരിച്ചു, " ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
2003 ൽ അടൽ ബിഹാരി വാജ്പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിംഗിലെ പർവതാരോഹകർ ഈ അവശിഷ്ടങ്ങൾ കണ്ടെത്തി. ഇത് വർഷങ്ങളായി ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യേകിച്ച് ഡോഗ്ര സ്കൗട്ടുകളുടെ ഒന്നിലധികം പര്യവേഷണങ്ങൾ നടന്നു. 2005, 2006, 2013, 2019 വർഷങ്ങളിൽ ദോഗ്ര സ്കൗട്ടുകൾ തിരച്ചിലിൽ മുൻപന്തിയിൽ ആയിരുന്നു. 2019 ഓടെ കാണാതായവരുടെ അഞ്ച് മൃതദേഹങ്ങൾ മാത്രമെ വീണ്ടെടുക്കാനായുള്ളൂ..
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications