കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ മടക്കി അയച്ച മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി: പുതിയ മാർഗ്ഗനിർദേശങ്ങൾ പുറത്ത്

Google Oneindia Malayalam News

ദില്ലി: ദില്ലിയിൽ നിന്ന് യുഎഇയിലേക്ക് തിരിച്ചയച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ദുബായിൽ നിന്ന് കൊണ്ടുവന്ന ഇന്ത്യക്കാരുടെ മൃതദേഹമാണ് ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചത്. വിദേശത്ത് വെച്ച് മരണമടഞ്ഞ സഞ്ജീവ് കുമാർ, ജഗ്സീർ സിംഗ്, കമലേഷ് ഭട്ട് എന്നിവരുടെ മൃതദേഹങ്ങൾ ഇതോടെ അബുദാബിയിലേക്ക് തിരികെ കൊണ്ടുപോകുകായിരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം.

കൊറോണ അടങ്ങാന്‍ ജൂലൈ ആകും; മോദി മുഖ്യമന്ത്രിമാരോട് പറഞ്ഞത് ഇങ്ങനെ, സമ്പൂര്‍ണ വിവരങ്ങള്‍കൊറോണ അടങ്ങാന്‍ ജൂലൈ ആകും; മോദി മുഖ്യമന്ത്രിമാരോട് പറഞ്ഞത് ഇങ്ങനെ, സമ്പൂര്‍ണ വിവരങ്ങള്‍

മൃതദേഹങ്ങൾ സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലെന്ന് കാണിച്ചായിരുന്നു നടപടി. ഇന്ത്യൻ എംബസി അധികൃതരെപ്പോലും വിവരമറിയിക്കാതെയായിരുന്നു നടപടി. പുതിയ മാർഗ്ഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയതിന് പിന്നാലെയാണ് മൂന്ന് ഇന്ത്യക്കാരുടേയും മൃതദേഹങ്ങൾ തിരിച്ചെത്തിച്ച് തിങ്കളാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകിയത്.

 പുതിയ ഉത്തരവ്

പുതിയ ഉത്തരവ്

ഇന്ത്യയിലെത്തിച്ച പ്രവാസികളുടെ മൃതദേഹങ്ങൾ തിരിച്ചയച്ച സംഭവത്തോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള മാർഗ്ഗനിർദേശങ്ങൾ പിന്നീട് പരിഷ്കരിച്ചിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ പുതിയ ഉത്തരവും പുറത്തിറക്കിയിരുന്നു. പുതിയ മാർഗ്ഗനിർദേശം അനുസരിച്ച് വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരിൽ കൊറോണ ഇതര കേസുകൾക്ക് നേരത്തെ പാലിച്ചുവന്നിരുന്ന മാർഗ്ഗനിർദേശങ്ങൾ തന്നെ തുടരാനാണ് നിർദേശം. എന്നാൽ വിദേശത്ത് കൊറോണ ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് കർശന നിയന്ത്രണങ്ങളാണുള്ളത്. ഞായറാഴ്ച വൈകിട്ട് പുറത്തിറക്കിയ ഉത്തരവ് അനുസരിച്ചാണ് ഞായറാഴ്ച അബുദാബിയിലേക്ക് തിരിച്ചയച്ച മൃതദേഹങ്ങൾ ഇന്ത്യയിലേയ്ക്ക് തിരികെയെത്തിച്ച് ബന്ധുക്കൾക്ക് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്.

മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടു

മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടു

മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കളോട് അധികൃതർ മടങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു. കൊറോണ ബാധിച്ചല്ല മരണം സംഭവിച്ചതെന്ന് തെളിയിക്കുന്ന എല്ലാ രേഖകളും തങ്ങളുടെ കൈവശം ഉണ്ടായിരുന്നെങ്കിലും മൃതദേഹം തിരിച്ചയച്ച അധികൃതർ തങ്ങളോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടുവെന്നാണ് മരിച്ച സജ്ഞീവ് കുമാറിന്റെ ബന്ധുവിന്റെ പ്രതികരണം. മരണസർട്ടിഫിക്കറ്റിന് പുറമേ എംബസിയിൽ നിന്നുള്ള രേഖകളും ഉണ്ടായിരുന്നുവെന്നും ബന്ധു പറയുന്നു. ലോക്ക് ഡൌൺ നിലനിൽക്കുന്നതിനാൽ വിവിധ സംസ്ഥാനങ്ങൾ കടന്ന് ഉത്തരാഖണ്ഡിൽ നിന്ന് കുടുംബത്തിന് ദില്ലിയിലെത്താൻ ഒന്നിലധികം സംസ്ഥാനങ്ങളിൽ നിന്ന് പെർമിറ്റ് നേടേണ്ടതുണ്ടെന്നും ബന്ധു അന്ന് വ്യക്തമാക്കിയിരുന്നു.

 കൊറോണ ബാധിച്ചവരുടെയോ സംശയിക്കുന്നവരുടെയോ മൃതദേഹങ്ങൾ

കൊറോണ ബാധിച്ചവരുടെയോ സംശയിക്കുന്നവരുടെയോ മൃതദേഹങ്ങൾ

കൊറോണ ബാധിച്ചവരുടെയോ സംശയിക്കുന്നവരുടെയോ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് അയയ്ക്കുന്നതിന് ശുപാർശ ചെയ്യുന്നതല്ല കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗ്ഗനിർദേശം. എന്നിരുന്നാലും അത്തരമൊരു മൃതദേഹം ഇന്ത്യയിലെത്തിയാൽ മൃതദേഹം കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പാലിക്കേണ്ടത്. കൊറോണ ബാധിച്ച് മരിച്ചതെന്ന് സംശയിക്കപ്പെടുന്നവരുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് അയയ്ക്കുന്നതിനെതിരായ മാർഗ്ഗനിർദേശങ്ങൾ എല്ലാ ഇന്ത്യൻ എംബസികൾക്കും വിമാനത്താവളങ്ങൾക്കും അയച്ചിട്ടുണ്ട്.

 മൃതദേഹങ്ങൾ എങ്ങനെ കൈകാര്യം ചെയ്യും

മൃതദേഹങ്ങൾ എങ്ങനെ കൈകാര്യം ചെയ്യും



ഏതെങ്കിലും തരത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെയോ സംശയിക്കുന്നവരുടേയോ മൃതദേഹങ്ങൾ എത്തിയാൽ വിമാനത്താവളങ്ങൾ ബന്ധപ്പെട്ട എയർപോർട്ട് ഹെൽത്ത് ഓഫീസറുടെ നിരീക്ഷണത്തിൽ മാത്രമേ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പാടുള്ളൂ. മരണസർട്ടിഫിക്കറ്റിൽ മരണ കാരണം കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. കൊറോണ വൈറസ് ബാധിച്ചുള്ള മരണമാണെങ്കിൽ അക്കാര്യവും രേഖപ്പെടുത്തണം. ഇന്ത്യൻ എംബസിയോ ഇന്ത്യൻ ഹൈക്കമ്മീഷനോ നൽകുന്ന എൻഒസി സർട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കണം.

എന്തെല്ലാം രേഖകൾ

എന്തെല്ലാം രേഖകൾ

അംഗീകൃത ഏജൻസിയുടെ എംബാമിംഗ് സർട്ടിഫിക്കറ്റ്, പാസ്പോർട്ടിന്റെ റദ്ദാക്കിയ കോപ്പി, ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ച് മൃതദേഹം പാക്ക് ചെയ്തിരിക്കണം. 1954ലെ ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾസ്, ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദേശങ്ങൾ എന്നിവ അനുസരിച്ചായിരിക്കണം മൃതദേഹം പാക്ക് ചെയ്തിട്ടുള്ളതെന്നും ഉറപ്പാക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച സർട്ടിഫിക്കറ്റ് മൃതദേഹം കൈമാറുമ്പോൾ എപിഎച്ച്ഒയ്ക്ക് നൽകേണ്ടതുമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം മാർഗ്ഗനിർദേശത്തിൽ പറയുന്നു.

English summary
Dead Bodies of Indians from UAE handed over to families
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X