കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിച്ചെന്ന് കരുതിയ സഹോദരിമാര്‍ തിരിച്ചെത്തി

Google Oneindia Malayalam News

ഉത്തര്‍പ്രദേശ് : മരിച്ചെന്ന് ബന്ധുക്കള്‍ കരുതിയ സഹോദരിമാര്‍ കാമുകന്മാര്‍ക്കൊപ്പം നാട്ടിലേക്ക് തിരിച്ചെത്തി. ഉത്തര്‍പ്രദേശിലെ ജലോണ്‍ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം.

സെപ്തംബര്‍ 22നാണ് പെണ്‍കുട്ടികളെ വീട്ടില്‍ നിന്ന് കാണാതായത്. മക്കളുടെ തിരോധാനത്തിന് കാരണം അവരുടെ കാമുകന്മാരാണെന്ന് കാണിച്ച് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ നാലിന് ഒറയ് പോലീസ് സ്‌റ്റേഷന് സമീപത്തുളള നദിക്കരയില്‍ രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ പോലീസ് കണ്ടെത്തി. തിരിച്ചറിയാന്‍ പറ്റാത്തവിധം അഴുകിയ നിലയില്‍ കാണപ്പെട്ട ഈ മൃതദേഹങ്ങള്‍ തങ്ങളുടെ കാണാതായ മക്കളുടെതാണെന്ന് ഇവരുടെ മാതാപിതാക്കള്‍ സ്ഥിരീകരിച്ചിരുന്നു.

up

തങ്ങളെ കാണാതായെന്ന കാര്യം മറ്റുളളവരെ വിശ്വസിപ്പിച്ചശേഷം പെണ്‍കുട്ടികള്‍ കാമുകന്മാര്‍ക്കൊപ്പം പോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേ സമയം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ആരുടേതെന്ന കാര്യത്തില്‍ ഇതുവരെ പോലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. പെണ്‍കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം കാര്യക്ഷമമല്ലെന്നു പറഞ്ഞ് നാട്ടുകാര്‍ നേരത്തെ പോലീസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

English summary
Two sisters in Uttar Pradesh had been recovered with their alleged “husbands” from Ghaziabad. The parents of the girls, who had earlier identified the two bodies found in the river in Jalaun as that of their daughters, have been booked for misleading the police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X