ഈ മറുപടി ഹേമ മാലിനി ചോദിച്ച് വാങ്ങിയത്, മരിച്ച കുട്ടിയുടെ അച്ഛന്റെ മറുപടി
ദില്ലി: വാഹനാപകടവുമായി ബന്ധപ്പെട്ട ഹേമ മാലിനിയുടെ ട്വീറ്റിന് അപകടത്തില്‍ മരിച്ച കുട്ടിയുടെ അച്ഛന്റെ മറുപടി. എംപിയുടെ വാഹനം അമിത വേഗത്തില്‍ അല്ലായിരുന്നെങ്കില്‍ ഇത്തരമൊരു അപകടം നടക്കില്ലായിരുന്നു യുവാവിന്റെ പ്രതികരണം. താന്‍ ശ്രദ്ധയോടെയാണ് വാഹനം ഓടിച്ചിരുന്നതെന്നും ഇന്‍ഡിക്കേറ്റര്‍ ഇട്ടിരുന്നെന്നും കുട്ടിയുടെ പിതാവ് ഹനുമാന്‍ ഖണ്ഡേവാല്‍ പറഞ്ഞു.
കുട്ടിയുടെ പിതാവ് ട്രാഫിക് നിയമങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാകുമെന്നായിരുന്നു ഹേമ മാലിനി ട്വീറ്റ് ചെയ്തത്. കുട്ടിയുടെ പിതാവിനെ കുറ്റപ്പെടുത്തിയുള്ള എംപിയുടെ ട്വീറ്റ് പുതിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടത്.

അപകടത്തില്‍പ്പെട്ട കുടുംബത്തിന്റെ ആരോഗ്യസ്ഥിതി പോലും അന്വേഷിയ്ക്കാതെ തങ്ങള്‍ക്കെതിരെ പുതിയ ആരോപണങ്ങള്‍ സൃഷ്ടിയ്ക്കുന്നതിന്റെ തിരക്കിലാണ് താരമെന്നും കുട്ടിയുടെ അച്ഛന്‍ പറയുന്നു. നാല് വയസുള്ള പെണ്‍കുട്ടിയാണ് അപകടത്തില്‍ മരിച്ചത്.
അപകടസമയത്ത് വാഹനമോടിച്ചിരുന്നത് ഹേമ മാലിനിയായിരുന്നുവെന്നും ഇവര്‍ മദ്യപിച്ചിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. ആരോപണങ്ങളെ പ്രതിരോധിയ്ക്കാന്‍ ഹേമ മാലിനി നല്‍കുന്ന പ്രതികരണങ്ങള്‍ കൂടുതല്‍ വിവാദമാവുകയാണ് . മാധ്യമങ്ങള്‍ക്ക് നേരെയും അതിരൂക്ഷമായ വിമര്‍ശനമാണ് താരം നടത്തിയത് .












Click it and Unblock the Notifications